Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രായപൂർത്തി ആകാത്ത പെൺകുട്ടിക്ക് വിവാഹവാഗ്ദാനം നൽകി പീഡനം: എരൂരിൽ പ്രതി പിടിയിൽ; അറസ്റ്റ് മകളെ കാണാനില്ലെന്ന പിതാവിന്റെ പരാതിയിൽ

പ്രായപൂർത്തി ആകാത്ത പെൺകുട്ടിക്ക് വിവാഹവാഗ്ദാനം നൽകി പീഡനം: എരൂരിൽ പ്രതി പിടിയിൽ; അറസ്റ്റ് മകളെ കാണാനില്ലെന്ന പിതാവിന്റെ പരാതിയിൽ

ആർ പീയൂഷ്

 കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിലെ പ്രതിയെ ഏരൂർ പൊലീസ് പിടികൂടി. ആയൂർ ചേപ്പിലോട് അഖിൽ ഭവനിൽ അഖിൽ ആണ് പിടിയിലായത്.

ഇന്നലെ രാവിലെ മുതൽ മകളെ കാണാനില്ലെന്ന് കാണിച്ച് വിളക്കുപാറ സ്വദേശിനി ഏരൂർ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിൽ പെൺകുട്ടി ആയൂർ സ്വദേശിയായ ഒരു യുവാവുമായി പ്രണയത്തിലാണെന്ന് പൊലീസ് മനസ്സിലാക്കി. ഈ യുവാവിന്റെ മൊബൈൽ നമ്പർ കണ്ടെത്തിയ പൊലീസ് ഫോണിൽ ബന്ധപ്പെടുകയും പെൺകുട്ടി അയാൾക്കൊപ്പം ഉണ്ടെന്ന് മനസ്സിലാക്കുകയും ചെയ്തു. പൊലീസിന്റെ തന്ത്രത്തിൽ കുടുങ്ങിയ യുവാവ് പെൺകുട്ടിയുമായി സ്റ്റേഷനിലെത്തി. വൈദ്യ പരിശോധനയ്ക്ക് ശേഷം പെൺകുട്ടിയെ മാതാവിനൊപ്പം വിട്ടയച്ചു.

അറസ്റ്റ് രേഖപ്പെടുത്തി യുവാവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇൻസ്‌പെക്ടർ അരുൺകുമാർ,സബ് ഇൻസ്‌പെക്ടർ സുബിൻ തങ്കച്ചൻ,എഎസ്ഐ നിസ്സാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP