Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202119Tuesday

മലപ്പുറത്ത് വധശ്രമം ഉൾപ്പെടെ അഞ്ചോളം കേസുകളിലെ പ്രതി പിടിയിൽ; ഹൈദരാബാദിലും തമിഴ്‌നാട്ടിലും ഒളിവിൽ കഴിഞ്ഞ പ്രതി നാട്ടിലെത്തിയത് രഹസ്യമായി

മലപ്പുറത്ത് വധശ്രമം ഉൾപ്പെടെ അഞ്ചോളം കേസുകളിലെ പ്രതി പിടിയിൽ; ഹൈദരാബാദിലും തമിഴ്‌നാട്ടിലും ഒളിവിൽ കഴിഞ്ഞ പ്രതി നാട്ടിലെത്തിയത് രഹസ്യമായി

ജംഷാദ് മലപ്പുറം

മലപ്പുറം: വധശ്രമം ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതി പെരുമ്പടപ്പ് പൊലീസിന്റെ പിടിയിൽ. പാലപ്പെട്ടി അമ്പലം ബീച്ച് സ്വദേശി തെക്കൂട്ട് ആകിഫ് (23 ) ആണ് അറസ്റ്റിലായത്.വധശ്രമം ഉൾപ്പെടെ അഞ്ചോളം കേസുകളിൽ പ്രതിയാണ് ആകിഫ്. ഇയാൾക്കെതിരെ ജില്ല കോടതികളിൽ ജാമ്യമില്ലാ അറസ്റ്റ് വാറന്റുകൾ നിലവിലുണ്ട്.

അക്രമം നടത്തിയ ശേഷം ഹൈദരാബാദിലും തമിഴ്‌നാട്ടിലും ഒളിവിൽ കഴിഞ്ഞ പ്രതി രഹസ്യമായി നാട്ടിൽ എത്തിയ വിവരം അറിഞ്ഞ പൊലീസ് പാലപ്പെട്ടിയിലുള്ള കാപ്പിരിക്കാട് വെച്ച് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.ഗുണ്ടാ സംഘത്തലവൻ ആലുങ്ങൽ റാഫി എന്ന കൂമൻ റാഫിയോടൊപ്പം ആണ് ഇയാൾ ഒളിവിൽ കഴിഞ്ഞു വന്നിരുന്നത്.

പെരുമ്പടപ്പ് എസ്.എച്ച്. ഒ വിജിത്ത്.കെ.വിജയൻ, എസ്‌ഐ സുരേഷ്, എ.എസ്. ഐ ശ്രീലേഷ്, സി.പി.ഒ മാരായ നാസർ, അനീഷ്, മധു, രഞ്ജിത്ത്, വിഷ്ണു,പ്രവീൺ, നിധിൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.പ്രതിയെ പൊന്നാനി കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP