Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202123Thursday

കൈക്കൂലി കേസ്: എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു; ബിൽ തുക മാറി നൽകാൻ ജോൺ കോശി വാങ്ങിയത് 25,000 രൂപ

കൈക്കൂലി കേസ്: എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു; ബിൽ തുക മാറി നൽകാൻ ജോൺ കോശി വാങ്ങിയത് 25,000 രൂപ

അഡ്വ.പി.നാഗ് രാജ്‌

തിരുവനന്തപുരം: കൈക്കൂലികേസിൽ വാട്ടർ അഥോറിറ്റി എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ തലസ്ഥാനത്തെ വിജിലൻസ് കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്ത് ജില്ലാ ജയിലിലടച്ചു. പ്രതിയുടെ ജാമ്യ ഹർജിയിൽ സർക്കാർ നിലപാടറിയിക്കാൻ വിജിലൻസ് സ്‌പെഷ്യൽ ജഡ്ജി എം.ബി. സ്‌നേഹലത ഉത്തരവിട്ടു.

തിരുവനന്തപുരം പബ്ലിക് ഹെൽത്ത് നോർത്ത് ഡിവിഷൻ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ജോൺ കോശിയെയാണ് റിമാന്റ് ചെയ്തത്. കരാറുകാരന്റെ ബിൽ തുക മാറി നൽകാൻ 25,000 രൂപ കൈക്കൂലി ആവശ്യപ്പെട്ട് വാങ്ങിയ കേസിലാണ് സെപ്റ്റംബർ 14 ന് ഉച്ചയോടെ എഞ്ചിനീയർ അറസ്റ്റിലായത്. തൽസമയം കോടതിയുടെ സെർച്ച് വാറണ്ട് ഉത്തരവ് പ്രകാരം എഞ്ചിനീയറുടെ വീട് റെയ്ഡ് ചെയ്ത തിരുവനന്തപുരം വിജിലൻസ് യൂണിറ്റ് ഒരു ലക്ഷത്തിലധികം രൂപ കണ്ടെടുത്ത് കോടതിയിൽ ഹാജരാക്കി.

2017-18 ലെ അമൃതം പദ്ധതി കരാർ പ്രകാരം ശ്രീകാര്യം ചെക്കാലമുക്ക് മുതൽ സൊസൈറ്റി മുക്ക് വരെ പൈപ്പുകൾ മാറ്റിയ വർക്കിന്റെ ബിൽ തുക മാറി നൽകാൻ എഞ്ചിനീയർ കൈക്കൂലി ആവശ്യപ്പെട്ട് വാങ്ങിയെന്നാണ് കേസ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP