Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പാൽ വാങ്ങാൻ എത്തിയ 15 കാരിയെ പീഡിപ്പിക്കാൻ ശ്രമം; മലപ്പുറത്ത് 64കാരനായ കടയുടമ ഖാലിദിനെ അറസ്റ്റ് ചെയ്ത് പൊലീസ്

പാൽ വാങ്ങാൻ എത്തിയ 15 കാരിയെ പീഡിപ്പിക്കാൻ ശ്രമം; മലപ്പുറത്ത് 64കാരനായ കടയുടമ ഖാലിദിനെ അറസ്റ്റ് ചെയ്ത് പൊലീസ്

ജംഷാദ് മലപ്പുറം

മലപ്പുറം: കടയിൽ പാൽ വാങ്ങിക്കാനെത്തിയ 15കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ കടയുടമയെ മഞ്ചേരി പോക്സോ കോടതി റിമാൻഡ് ചെയ്തു. മലപ്പുറം ഒതുക്കുങ്ങലിലെ കടയുടമയായ 64കാരനായ തൊടുത്തുപറമ്പ് സ്വദേശി ഖാലിദിനെ(64)യാണ് ഇന്നു മലപ്പുറം ഡി.വൈ.എസ്‌പി പ്രദീപ്കുമാർ അറസ്റ്റ് ചെയ്ത് മഞ്ചേരി കോടതിയിൽ ഹാജരാക്കിയത്.

ഉച്ചയ്ക്കു ഒന്നരയോടെയാണ് കടയിലെത്തിയ പെൺകുട്ടിയെ പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചത്. 15കാരിയായ പെൺകുട്ടി പാൽ വാങ്ങിക്കാനാണ് കടയിലെത്തിയത്. പെൺകുട്ടിയെ കണ്ട 64കാരനായ കടയുടമ അകത്തുകയറി ഫ്രീസറിൽനിന്നും പാൽ എടുക്കാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് കടയുടെ അകത്തുകയറിയ പെൺകുട്ടി ഫ്രീസറിൽനിന്നും പാൽ എടുക്കുന്നതിനിടെ ഇയാൾ കയറിപ്പിടിക്കാൻ ശ്രമിക്കുകയായിരുന്നു.
ഇതോടെ താൻ കുതറി ഓടുകയായിരുന്നുവെന്നാണ് പെൺകുട്ടി പൊലീസിന് നൽകിയ മൊഴി.

സംഭവം പെൺകുട്ടി വീട്ടിൽ മാതാവിനോട് പറഞ്ഞതോടെ വിവരം മലപ്പുറം ഡി.വൈ.എസ്‌പി. പ്രദീപ്കുമാറിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്നു പൊലീസെത്തി കടയുടമയെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ രണ്ടു വർഷമായി ലൈസൻസസില്ലാതെയാണ് ഈ കട പ്രവർത്തിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. കടയുടെ മൻവശം തന്നെ മറച്ച രീതിയിലും ആളുകൾ ശ്രദ്ധിക്കാത്ത രീതിയിലുമാണ് പ്രവർത്തിക്കുന്നതെന്നും പൊലീസ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP