Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

'കുടുംബത്തെ കൊല്ലും, ക്വട്ടേഷൻ നൽകും, മക്കളുടെ വിവാഹം കാണാൻ അനുവദിക്കില്ല': കൊല്ലം മേയർക്കും കുടുംബത്തിനും വധഭീഷണി ഉയർത്തിയ യുവാവ് അറസ്റ്റിൽ; ഇയാൾ നിരവധി കേസുകളിൽ പ്രതി

'കുടുംബത്തെ കൊല്ലും, ക്വട്ടേഷൻ നൽകും, മക്കളുടെ വിവാഹം കാണാൻ അനുവദിക്കില്ല': കൊല്ലം മേയർക്കും കുടുംബത്തിനും വധഭീഷണി ഉയർത്തിയ യുവാവ് അറസ്റ്റിൽ; ഇയാൾ നിരവധി കേസുകളിൽ പ്രതി

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: കൊല്ലം മേയർ പ്രസന്ന ഏണസ്റ്റിനും ഭർത്താവും സിപിഐഎം ജില്ലാ സെക്രട്ടറിയറ്റ് അംഗവുമായ എക്സ് ഏണസ്റ്റിനുമെതിരെ വധഭീഷണി. ഇവരെ ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. കടവുർ നമ്പാരത്ത് ജംഗ്ഷൻ രാധാമാധവത്തിൽ സുജിത് എസ് തിരുവമ്പാടിയെയാണ് കൊല്ലം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.

കുടുംബത്തെ കൊല്ലും, ക്വട്ടേഷൻ നൽകും, മക്കളുടെ വിവാഹം കാണാൻ അനുവദിക്കില്ല എന്നൊക്കെയായിരുന്നു ഭീഷണി. മുമ്പ് ഇയാൾ സമൂഹമാധ്യമത്തിലൂടെയും അപകീർത്തിപ്പെടുത്തിയിരുന്നു. എക്സ് ഏണസ്റ്റ് കൊല്ലം സിറ്റി പൊലീസ് കമീഷണർക്കു നൽകിയ പരാതിയിലാണ് അറസ്റ്റ്. സുജിത് ചെയർമാനായ ട്വിസ്റ്റ് ബയോപ്ലാസ്റ്റ് ആൻഡ് എൻവയോൺമെന്റൽ ഫൗണ്ടേഷന്റെ 'സേവ് അഷ്ടമുടി ക്യാമ്പയിൻ' സർക്കാരും കോർപറേഷനും ചേർന്നുള്ള അഷ്ടമുടി സംരക്ഷണ പദ്ധതിയുടെ ഭാഗമാണെന്ന് വരുത്തിത്തീർത്ത് നിരവധി പേരിൽനിന്നു പണം അപഹരിക്കാൻ സുജിത് ശ്രമിച്ചിരുന്നതമായി പരാതിയുണ്ടായിരുന്നു.

കോർപറേഷന്റെ അഷ്ടമുടി സംരക്ഷണപദ്ധതിയിൽ തന്റെ പദ്ധതി ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മേയറെ ഫോണിൽ വിളിച്ച് ശല്യപ്പെടുത്തി. ഇത് അവഗണിച്ചതിനെ തുടർന്ന് സമൂഹമാധ്യമങ്ങളിൽ വ്യാജ അക്കൗണ്ടുകളിലൂടെ മേയറെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചു.

പദ്ധതിയുടെ പേരു പറഞ്ഞ് സുജിത് പലരിൽ നിന്നും പണം തട്ടിയെടുത്തതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. എൻ കെ പ്രേമചന്ദ്രൻ എംപിയെ ഫോണിൽ അസഭ്യം പറഞ്ഞതിനും ഇയാൾക്കെതിരെ ഈസ്റ്റ് പൊലീസ് കേസ് എടുത്തിട്ടുണ്ട്. സ്പിരിറ്റ് കടത്തുകേസിലും പ്രതിയാണ്. മജിസ്ടേട്ടിനു മുന്നിൽ ഹാജരാക്കിയ സുജിത്തിനെ കൊട്ടാരക്കര സബ് ജയിലിൽ റിമാൻഡ് ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP