Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202120Monday

ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കടത്തികൊണ്ടു പോയ യുവാവ് പോക്‌സോ കേസിൽ അറസ്റ്റിൽ; ആത്മഹത്യയ്ക്ക് ശ്രമിച്ച പെൺകുട്ടി അപകടനില തരണം ചെയ്തു

ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കടത്തികൊണ്ടു പോയ യുവാവ് പോക്‌സോ കേസിൽ അറസ്റ്റിൽ; ആത്മഹത്യയ്ക്ക് ശ്രമിച്ച പെൺകുട്ടി അപകടനില തരണം ചെയ്തു

അനീഷ് കുമാർ

കണ്ണൂർ: ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പതിനഞ്ചു വയസുകാരിയെ കടത്തികൊണ്ടുപോയ കൊല്ലം സ്വദേശിയായ യുവാവ് പോക്‌സോ കേസിൽ അറസ്റ്റിൽ. കൊല്ലം കടയ്ക്കൽ കുറ്റിക്കാട് സിപിഎച്ച്.എസ്.എസിന് സമീപത്തെ ശരണ്യ വിലാസത്തിൽ എസ്.ശരത്തി(21)നെയാണ് എസ്‌ഐ പി.സി സഞ്ജയ് കുമാർ അറസ്റ്റു ചെയ്തത്.

ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ ഇയാൾ ട്രെയിൻ മാർഗം ഇക്കഴിഞ്ഞ 24ന് കണ്ണൂർ ജില്ലയിൽ നിന്നും കടത്തികൊണ്ടുപോകുകയായിരുന്നു. പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിൽ കേസെടുത്ത പൊലീസ് ഇൻസ്‌പെക്ടർ എ.വി ദിനേശിന്റെ നേതൃത്വത്തിൽ കൊല്ലം കടയ്ക്കിലെ യുവാവിന്റെ വീട്ടിലെത്തി ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

തുടർന്ന് പോക്‌സോ നിയമം പ്രകാരം കേസെടുത്തു യുവാവിനെ അറസ്റ്റു ചെയ്യുകയും കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്റു ചെയ്തു. അതേസമയം പൊലീസ് നാട്ടിലെത്തിച്ച പെൺകുട്ടി യുവാവ് കേസിൽ റിമാന്റിലായ വിവരമറിഞ്ഞ് ഇന്ന് രാവിലെ വീട്ടിൽ വച്ച് കൃഷി ആവശ്യത്തിന് സൂക്ഷിച്ച കീടനാശിനി കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പെൺകുട്ടി അപകടനില തരണം ചെയ്തിട്ടുണ്ട്..

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP