Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202123Thursday

നെയ്യാറ്റിൻകരയിൽ യുവാവിനെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി; സംഭവം മദ്യപാനത്തിന് ഇടയുണ്ടായ വാക്കുതർക്കത്തെ തുടർന്ന്; കൊല്ലപ്പെട്ടത് മാരായമുട്ടം സ്വദേശി ശാന്തകുമാർ

നെയ്യാറ്റിൻകരയിൽ യുവാവിനെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി;  സംഭവം മദ്യപാനത്തിന് ഇടയുണ്ടായ വാക്കുതർക്കത്തെ തുടർന്ന്; കൊല്ലപ്പെട്ടത് മാരായമുട്ടം സ്വദേശി ശാന്തകുമാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നെയ്യാറ്റിൻകര മാരായമുട്ടത്ത് യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. മാരായമുട്ടം സ്വദേശിയായ ശാന്തകുമാറാണ് കൊല്ലപ്പെട്ടത്. മദ്യപാനത്തിനിടെയുണ്ടായ വാക്കു തർക്കത്തിനിടെയാണ് കൊലപാതകം നടന്നത്. ശാന്തകുമാറിന്റെ മൃതദേഹം മുഖം ചതഞ്ഞ നിലയിൽ വീടിന് സമീപമുള്ള പറമ്പിലാണ് കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം രാത്രി കൂട്ടുകാരുമൊത്ത് ശാന്തകുമാർ ഇവിടെ ഇരുന്ന് മദ്യപിച്ചിരുന്നു. ശാന്തകുമാർ കൂട്ടുകാരിൽ നിന്ന് പണം കടം വാങ്ങിയിരുന്നുവെന്നും ഇതേ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നുമാണ് സംശയം. വീട് വയക്കാനായാണ് ശാന്തകുമാർ സുഹൃത്തുക്കളിൽ നിന്ന് പണം കടം വാങ്ങിയത്. പണത്തിനായി ചില സുഹൃത്തുക്കൾ വീട്ടിൽ വന്നതോടെ തർക്കമുണ്ടായതായി ബന്ധുക്കൾ പറഞ്ഞു.

ഇതേ ചൊല്ലിയുള്ള തർക്കമാണ് ഇന്നലെ കൊലപാതകത്തിലേക്ക് കലാശിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്. മൃതദേഹം കിടന്നതിന് സമീപം ഒരുബൈക്കുമുണ്ട്. റൂറൽ എസ്‌പി പി.കെ.മധുവിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്ത് പരിശോധന നടത്തി. മാരായമുട്ടം സ്വദേശിയായ ഒരാളെ പൊലീസ് കസ്റ്റഡയിലെടുത്തിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP