Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പെട്രോൾ പമ്പ് ജീവനക്കാരനെ കുത്തി പരുക്കേൽപ്പിച്ച് ഏഴ് ലക്ഷം രൂപ കവർന്നു: ഞെട്ടിക്കുന്ന സംഭവം കണ്ണൂർ ചെറുവാഞ്ചേരിയിൽ; ബാങ്കിൽ അടയ്ക്കാൻ വച്ചിരുന്ന പണം കവർന്നത് ബൈക്കിലെത്തിയ രണ്ടുപേർ

പെട്രോൾ പമ്പ് ജീവനക്കാരനെ കുത്തി പരുക്കേൽപ്പിച്ച് ഏഴ് ലക്ഷം രൂപ കവർന്നു: ഞെട്ടിക്കുന്ന സംഭവം കണ്ണൂർ ചെറുവാഞ്ചേരിയിൽ; ബാങ്കിൽ അടയ്ക്കാൻ വച്ചിരുന്ന പണം കവർന്നത് ബൈക്കിലെത്തിയ രണ്ടുപേർ

അനീഷ് കുമാർ

കണ്ണുർ: കുത്തുപറമ്പിനടുത്തെ ചെറുവാഞ്ചേരിയിൽ പെട്രോൾ പമ്പ് ജീവനക്കാരനെ കുത്തി പരുക്കേൽപ്പിച്ച് ഏഴ് ലക്ഷത്തിലധികം രൂപ കവർന്നതായി പരാതി. ബുധനാഴ്‌ച്ച വൈകിട്ടാണ് നാടിനെ ഞെട്ടിച്ച കവർച്ച നടന്നത്.ബാങ്കിൽ അടക്കാനായി കൊണ്ടു വെച്ചിരുന്ന പണമാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം കവർന്നത്.

എതിർക്കാൻ ശ്രമിക്കുന്നതിനിടെയാണ് ജീവനക്കാരനെ കുത്തി പരുക്കേൽപ്പിച്ചത് ഇരു കൈകൾക്കും ആഴത്തിൽ കുത്തേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.പെട്രോൾ അടിക്കാനെന്ന വ്യാജേനെയാണ് രണ്ടു പേരെത്തിയത്. കുത്തുപറമ്പ് പൊലിസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. പ്രദേശത്തെ സി.സി.ടി.വി ക്യാമറകൾ പരിശോധിച്ചു വരികയാണ്.പെട്രോൾ പമ്പ് ഉടമയുടെ പരാതിയിൽ കേസെടുത്തിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP