Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബാങ്കിൽ മുക്ക് പണ്ടം പണയം വെച്ച് മുക്കാൽ ലക്ഷം രൂപ തട്ടിയെടുത്തു; തലശേരിയിൽ യുവാവിനെതിരെ കേസെടുത്തു

ബാങ്കിൽ മുക്ക് പണ്ടം പണയം വെച്ച് മുക്കാൽ ലക്ഷം രൂപ തട്ടിയെടുത്തു; തലശേരിയിൽ യുവാവിനെതിരെ കേസെടുത്തു

അനീഷ് നായർ

തലശേരി:മുക്കുപണ്ടം പണയം വച്ച് മുക്കാൽ ലക്ഷം രൂപ തട്ടിയെടുത്തുവെന്ന ബാങ്ക് മാനേജരുടെ പരാതിയിൽ യുവാവിനെതിരേ പൊലീസ് കേസെടുത്തു. ചാലോട് എടയന്നൂർ കൊളോളം സ്വദേശി സുഭദ്രാ നിവാസിൽ പി.താരാനാഥി(34)നെതിരേയാണ് കൂത്തുപറമ്പ് പൊലീസ് കേസെടുത്തത്.

അഞ്ചരക്കണ്ടി സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ശാഖയിൽ 2021 ഫെബ്രുവരി മാസം ഒന്നിന് 20ഗ്രാം മുക്കുപണ്ടം പണയം വച്ച് 72,000 രൂപ വാങ്ങി സ്ഥലം വിടുകയും പിന്നീട് ഏപ്രിൽ മാസം വീണ്ടും പണ്ട വസ്തു പണയം വെക്കാൻ വന്നപ്പോൾ ബാങ്ക് ജീവനക്കാർക്ക് സംശയം തോന്നി പണയ പണ്ടം പരിശോധിച്ച് നോക്കിയപ്പോഴാണ് മുക്കുപണ്ടമാണെന്ന് തിരിച്ചറിഞ്ഞത്.

ആദ്യത്തെ പണയ പണ്ടവും പരിശോധിച്ചതിൽ മുക്കുപണ്ടമാണെന്ന് മനസിലായതോടെ ബാങ്ക് മാനേജർ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP