Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോതമംഗലത്ത് പൂട്ടിക്കിടന്ന ധനകാര്യസ്ഥാപനത്തിന് മുന്നിൽ തീയിട്ട സംഭവം: ഇരുപതോളം വരുന്ന സാമൂഹിക വിരുദ്ധരെന്ന് സംശയം; പൊലീസ് അന്വേഷണം തുടങ്ങി

കോതമംഗലത്ത് പൂട്ടിക്കിടന്ന ധനകാര്യസ്ഥാപനത്തിന് മുന്നിൽ തീയിട്ട സംഭവം: ഇരുപതോളം വരുന്ന സാമൂഹിക വിരുദ്ധരെന്ന് സംശയം; പൊലീസ് അന്വേഷണം തുടങ്ങി

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: നഗരമധ്യത്തിൽ പൂട്ടിക്കിടന്ന ധനകാര്യസ്ഥാപനത്തിൽ മുന്നിൽ തീയിട്ട സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. കോതമംഗലം റവന്യു ടവറിന് എതിർവശത്തുള്ള പാലക്കാടൻ സൈമണിന്റെ ഉടമസ്ഥതയിലുള്ള പൈനിയർ ബാങ്കിന്റെ ഷട്ടറിനുമുന്നിൽ തീയിട്ട സംഭവത്തിലാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. ഇന്നലെ രാത്രിയാണ് സംഭവം.

കോതമംഗലം മർത്തോമ ചെറിയപള്ളി അധികൃതരും സ്ഥാപന ഉടമയും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോതമംഗലം പൊലീസ് കേസെടുത്തതിട്ടുള്ളത്. കുറച്ചുനേരം തീ ആളിക്കത്തിയതായിട്ടാണ് പ്രാഥമീക പരിശോധനകളിൽ നിന്നും വ്യക്തമായിട്ടുള്ളത്.താഴിന്റെ ഭാഗത്തും സമീപത്തെ ഭിത്തിയിലും തീ ആളിപ്പടർന്നതിന്റെ ലക്ഷണങ്ങൾ കാണാം. ചൂടുതട്ടുമ്പോൾ ഇരുമ്പ് ഉരുകി താഴുനശിക്കുമെന്നും ഇതിനുശേഷം അകത്തുകടന്ന് കവർച്ച നടത്താമെന്നും മറ്റുമുള്ള കരുതലിലാവാം കൃത്യമായി താഴുള്ള ഭാഗംതന്നെ തിട്ടപ്പെടുത്തി അജ്ഞാത സംഘം തീയിട്ടതെന്നാണ് പരിസരത്തെ വ്യാപരാരസ്ഥാപന നടത്തിപ്പുകാരുടെ വിലയിരുത്തൽ.

ആലുവ -മൂന്നാർ റോഡിനോട് ചേർന്നുള്ള കെട്ടിടത്തിനുമുന്നിൽ തീ ആളിക്കത്തിയിട്ടും ആരും ഇത് അറിഞ്ഞില്ലന്നുള്ളത് ദുരൂഹമാണെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.ഈ കെട്ടിടത്തിന് സമീപത്ത് കഴിഞ്ഞ കുറേ നാളുകളായി ഇരുപതോളം വരുന്ന സാമുഹ്യ വിരുദ്ധ സംഘം തമ്പടിച്ചിരുന്നു.നിരവധി കേസിലെ പ്രതികളും, ജയിൽ ശിക്ഷ അനുഭവിച്ചവരും ഉൾപ്പടെയുള്ളവരരും ഈ ക്രിമിനൽ സംഘത്തിലുണ്ടായിരുന്നു.മദ്യ-മയക്കുമരുന്നു വിതരണത്തിന്റെ ഇടനിലക്കാരും ഇവരിൽപ്പെടും.കോവിഡ് നിയന്ത്രങ്ങൾ തങ്ങൾക്ക് ബാധകമല്ലന്ന തരത്തിലാണ് ഇവരുടെ പെരുമാറ്റം.

മിക്ക സമയത്തും വാപാരസ്ഥാപനങ്ങളുടെ വരാന്തയിൽ മാസ്‌ക് ധരിക്കാതെ ഇവർ കൂട്ടംകൂടും.ചിലപ്പോഴൊക്കം മദ്യപാനത്തിനും ഭക്ഷണം കഴിക്കുന്നതിനുമെല്ലാം ഇവർ വിനയോഗിക്കുന്നതും വ്യാപാരസ്ഥാപനങ്ങളുടെ പരിസരപ്രദേങ്ങളാണ്.ഭക്ഷണ അവശിഷ്ടവും ഇത് പൊതിഞ്ഞുകൊണ്ടുവന്ന പേപ്പറുകളുമെല്ലാം ഇവിടെ ഉപേക്ഷിച്ച് സ്ഥലം വിടുകയാണ് ഇവരുടെ പതിവ്.ഭക്ഷണം കഴിച്ചിട്ടുള്ള ഒരു കൂട്ടരുടെ ഉറക്കവും ഇവിടെത്തന്നെ.

വ്യാപാരികൾ ആരെങ്കിലും ഇവരോട് പ്രതികരിച്ചാൽ സംഘം ചേർന്ന് കടകൾക്ക് മുന്നിൽ ചെന്ന് അസഭ്യവർഷം നടത്തിയാണ് ഇവർ പ്രതികരിക്കുക. ഇവരുടെ കൂട്ടത്തിൽപ്പെട്ട തങ്കളം മാളിയേലി ജോസ് കഴിഞ്ഞ ദിവസം ധനകാര്യ സ്ഥാപനത്തിലെ സ്ത്രീ ജീവനക്കാരെ അസഭ്യം പറയുകയും ഭീഷിണിപ്പെടുത്തുകയും മറ്റും ചെയ്തിരുന്നു.ഇതിനെതിരെ സ്ഥാപന ഉടമ പരാതിനൽകിയതിന്റെ പകപോക്കാലാണോ തീയിട്ടതിനുപിന്നിലുള്ളതെന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്.

മണ്ണെണ്ണയോ പെട്രോളോ ഉപയോഗിച്ചാണ് തീയിട്ടതെങ്കിൽ ഒരു പക്ഷേ തീ ഉള്ളിലേയ്ക്ക് പടർന്ന് സ്ഥാപനവും അടുത്തുള്ള വ്യാപാര സ്ഥാപനവും കത്തിനശിക്കുന്നതിനുള്ള സാധ്യതയുണ്ടായിരുന്നെന്നും തീയിട്ടവർ ഈ മാർഗ്ഗം സ്വീകരിക്കാതിരുന്നതിനാൽ മാത്രമാണ് ഇത്തരം ഗുരുതരമായി സ്ഥിതിവിശേഷം ഒഴിവായതെന്നും വ്യാപാരികൾ വ്യക്തമാക്കി.

പരിസരത്തെ സി.സി ടിവി കാമറ ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്.നഗരത്തിലെ വ്യാപാരികൾക്കിടയിൽ പരക്കെ ഭീതി പടർത്തിയ സംഭവത്തിൽ കുറ്റക്കാരെ ഉടൻ കണ്ടെത്താനാവുമെന്നാണ് പൊലീസിന്റെ കണക്കുകൂട്ടൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP