Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കോഴിക്കോട് മൊകവൂരിലെ എക്‌സൈസ് റെയ്ഡിൽ 540 ലിറ്റർ വാഷ് കണ്ടെടുത്ത് നശിപ്പിച്ചു; പ്രതികൾക്കായി അന്വേഷണം തുുടരുന്നു

കോഴിക്കോട് മൊകവൂരിലെ എക്‌സൈസ് റെയ്ഡിൽ 540 ലിറ്റർ വാഷ് കണ്ടെടുത്ത് നശിപ്പിച്ചു; പ്രതികൾക്കായി അന്വേഷണം തുുടരുന്നു

ജാസിം മൊയ്തീൻ

കോഴിക്കോട് : എക്‌സൈസ് സ്‌പെഷൽ സ്‌ക്വാഡ് കോഴിക്കോട് മൊകവൂർ ഭാഗത്ത് നടത്തിയ റെയ്ഡിൽ 540 ലിറ്റർ വാഷ് കണ്ടെടുത്ത് നശിപ്പിച്ചു.കോഴിക്കോട് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്‌പെഷൽ സ്‌ക്വാഡ് പ്രിവന്റീവ് ഓഫീസർ സന്തോഷ് ചെറുവോട്ടിന്റെ നേതൃത്വത്തിൽ മൊകവൂർ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് തിരുത്തിയിൽ താഴത്ത് വയലിൽ നിന്നും 540 ലിറ്റർ വാഷ് കണ്ടെടുത്ത് നശിപ്പിച്ചത്.

മദ്യഷാപ്പുകൾ അടച്ചിട്ട സാഹചര്യത്തിൽ മൊകവൂർ ഭാഗത്ത് വ്യാജവാറ്റ് വർദ്ധിച്ചു വരുന്നതായി വ്യാപകമായ പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇവിടെ എക്‌സൈസ് പരിശോധന ശക്തമാക്കിയിരുന്നു. കേസിലെ പ്രതികളെക്കുറിച്ച് ലഭ്യമായ സൂചനകളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തി വരുന്നുണ്ട്. കേസ് ചേളന്നൂർ എക്‌സൈസ് റെയ്ഞ്ച് ഓഫീസിൽ രജിസ്റ്റർ ചെയ്തു. പാർട്ടിയിൽ സിഇഒ മാരായ സന്ദീപ്,ഫെബിൻ എൽദോസ്, ഡ്രൈവർ അബ്ദുൾ കരീം എന്നിവർ ഉണ്ടായിരുന്നു.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP