Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൽപറ്റയിലെ മാധ്യമസ്ഥാപനത്തിൽ നിന്ന് ഹാർഡ് ഡിസ്‌ക് മോഷണം: കോഴിക്കോട് -മലപ്പുറം സ്വദേശികളായ രണ്ടുയുവാക്കൾ പിടിയിൽ; മോഷണം കഴിഞ്ഞ ശനിയാഴ്ച രാത്രി

കൽപറ്റയിലെ മാധ്യമസ്ഥാപനത്തിൽ നിന്ന് ഹാർഡ് ഡിസ്‌ക് മോഷണം: കോഴിക്കോട് -മലപ്പുറം സ്വദേശികളായ രണ്ടുയുവാക്കൾ പിടിയിൽ; മോഷണം കഴിഞ്ഞ ശനിയാഴ്ച രാത്രി

ജാസിം മൊയ്തീൻ

കൽപറ്റ: വയനാട്ടിലെ കൽപറ്റ ചുങ്കം ജംഗ്ഷനിലുള്ള സൂര്യ ആർക്കേഡിൽ പ്രവർത്തിക്കുന്ന കെൻഡ് മീഡിയ എന്ന മാധ്യമ സ്ഥാപനത്തിൽ മോഷണം നടത്തിയവരെ പിടികൂടി. കോഴിക്കോട് കട്ടിപ്പാറ ചമൽ സ്വദേശി വാഴംകുന്നേൽ സുദിൻ(21), മലപ്പുറം കരിപ്പൂർ, നിയംകണ്ടം, കിഴക്കയിൽവീട്ടിൽ അജിത്ത് സുനിൽകുമാർ (21) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ശനിയാഴ്ച രാത്രിയിലാണ് ഇരുവരും സൂര്യ ആർക്കേഡിലെ വിവിധ സ്ഥാപനങ്ങളിൽ മോഷണം നടത്തിയത്.

കെട്ടിടത്തിന്റെ രണ്ട് നിലകളിലായി പ്രവർത്തിക്കുന്ന വിവിധ സ്ഥാപനങ്ങളുടെ ഷട്ടറുകൾ മോഷ്ടാക്കൾ തകർത്തിരുന്നു. മാധ്യമ സ്ഥാപനത്തിൽ നിന്നും ഹാർഡ് ഡിസ്‌കുകളാണ് മോഷ്ടിച്ചിരുന്നത്. മറ്റു സ്ഥാപനങ്ങളിലെ ഫയലുകൾ വാരിവലിച്ചിട്ട നിലയിലായിരുന്നു. സമീപത്തെ സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞത്. വിരലടയാള വിധക്തർ,ഡ്വാഗ് സ്‌കോട് അടക്കമുള്ളവരും സ്ഥലത്തെത്തി പരിശോധന നടത്തിയാണ് പ്രതികളെ പിടികൂടിയത്. പിടിയിലായ പ്രതികൾക്കൊപ്പം വേറെയും ആളുകളുണ്ടായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഇവരെ ഉടൻ തന്നെ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. രാത്രിയിലെ മോഷണ ശ്രമങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ നൈറ്റ് പെട്രോളിങ് ശക്തമാക്കിയിട്ടുണ്ടെന്നും കൽപറ്റ ഇൻസ്‌പെക്ടർ ഓഫ് പൊലീസ് പ്രമോദ് പറഞ്ഞു. കൽപ്പറ്റ ഇൻസ്‌പെക്ടർ ഓഫ് പൊലീസ് പ്രമോദ്, സബ് ഇൻസ്‌പെക്ടർ ജെയിംസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP