Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വർക്കലയിൽ പെൺകുട്ടികളെ വശീകരിച്ചു പീഡിപ്പിച്ച ശേഷം പണം തട്ടുന്ന വിരുതൻ പിടിയിൽ; അറസ്റ്റിലായത് 22 കാരനായ മുഹമ്മദ് ഫൈസി

വർക്കലയിൽ പെൺകുട്ടികളെ വശീകരിച്ചു പീഡിപ്പിച്ച ശേഷം പണം തട്ടുന്ന വിരുതൻ പിടിയിൽ; അറസ്റ്റിലായത് 22 കാരനായ മുഹമ്മദ് ഫൈസി

ആർ പീയൂഷ്

വർക്കല : സോഷ്യൽ മീഡിയകളിൽ വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കി അതുവഴി പെൺകുട്ടികളെ വശീകരിച്ച് ലൈംഗിക പീഡനത്തിന് വിധേയമാക്കിയ ശേഷം ആ നഗ്‌നചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും കാണിച്ച് അവരെ ഭീഷണിപ്പെടുത്തി പണവും സ്വർണ്ണാഭരണങ്ങളും തട്ടിയ പ്രതിയെ അയിരൂർ പൊലീസ് പിടികൂടി. വർക്കല , വെട്ടൂർ വില്ലേജിൽ താഴെ വെട്ടൂർ ജംഗ്ഷന് സമീപം പുളിയറ വീട്ടിൽ നിന്നും ചെമ്മരുതി വില്ലേജിൽ തോക്കാട്, പ്രാലേയഗിരി ദാറുൽ ഇഷ്‌കിൽ ആസാദിന്റെ മകൻ മുഹമ്മദ് ഫൈസി( 22) ആണ് പിടിയിലായത്.

വർക്കല സ്വദേശിനിയായ പെൺകുട്ടിയുടെ പരാതിയിന്മേൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പെൺകുട്ടിയുമായി ഇൻസ്റ്റാഗ്രാം വഴി അടുപ്പത്തിലായ പ്രതി കുട്ടിയെ വശീകരിച്ച് നഗ്‌നചിത്രങ്ങൾ കൈക്കലാക്കിയ ശേഷം ആ ഫോട്ടോകൾ കാണിച്ച് ഭീഷണിപ്പെടുത്തി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും അത് വീഡിയോയിൽ പകർത്തിയും പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയും പെൺകുട്ടിയിൽനിന്നും ഒരു മാലയും കമ്മലും ഭീഷണിപ്പെടുത്തി അപഹരിച്ചും പെൺകുട്ടിയുടെ അക്കൗണ്ടിൽ നിന്നും പ്രതിയുടെ അക്കൗണ്ടിലേക്ക് 50,000 / രൂപയോളം ഭീഷണിപ്പെടുത്തി ട്രാൻസ്ഫർ ചെയ്യിപ്പിക്കുകയും ചെയ്തു വെന്നാണ് പരാതി. അന്വേഷണത്തിൽ ഇയാൾ ഇത്തരത്തിൽ നിരവധി പെൺകുട്ടികളെ വശീകരിച്ച് പീഡിപ്പിച്ച് ഭീഷണിപ്പെടുത്തി പണവും മറ്റും തട്ടിയെടുത്തിട്ടുള്ളതായി പൊലീസ് പറഞ്ഞു . തട്ടിയെടുക്കുന്ന പണം ഉപയോഗിച്ച് പ്രതി ആഡംബരജീവിതം നയിച്ചു വരികയായിരുന്നു.

വർക്കല ഡി.വൈ.എസ്‌പി. ബാബുകുട്ടന്റെ നിർദേശപ്രകാരം അയിരൂർ സിഐ. ഗോപകുമാർ.ജി , എസ്. സി.പി.ഒ ഷിർജു , സിപിഒമാരായ സുഗുണൻ നായർ , സേവ്യർ , ഷംനാസ് എന്നിവർ ചേർന്നാണ് പ്രതിയെ വെട്ടൂരിൽ നിന്നും കസ്റ്റഡിയിലെടുത്തത് . കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP