Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202114Monday

വീട്ടമ്മയുടെ മൂന്നര പവൻ കവർന്നത് ബൈക്ക് റെയ്‌സറും കൂട്ടുകാരനും; മലപ്പുറം കോഴിക്കോട് ഭാഗത്തെ നിരവധി മോഷണക്കേസുകൾക്ക് തുമ്പായി; പ്രതികൾ എറണാകുളത്തും കോഴിക്കോട്ടും നിന്നായി പിടിയിൽ

വീട്ടമ്മയുടെ മൂന്നര പവൻ കവർന്നത് ബൈക്ക് റെയ്‌സറും കൂട്ടുകാരനും; മലപ്പുറം കോഴിക്കോട് ഭാഗത്തെ നിരവധി മോഷണക്കേസുകൾക്ക് തുമ്പായി; പ്രതികൾ എറണാകുളത്തും കോഴിക്കോട്ടും നിന്നായി പിടിയിൽ

ജംഷാദ് മലപ്പുറം

മലപ്പുറം: മാല മോഷണ കേസിലെ പ്രധാന കണ്ണികളായ രണ്ടുപേരെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം കുമ്പളം ചിറപ്പുറത്ത് ഫയാസ് (22)കോഴിക്കോട് കല്ലായി ചെന്നാലി പറമ്പിൽ സലീം(22) എന്നിവരെയാണ് പൊന്നാനി പൊലീസ് പിടികൂടിയത്. നിരവധി മോഷണക്കേസുകളിൽ പ്രതിയായ യുവാക്കളെ പൊന്നാനി പൊലീസ് എറണാകുളത്ത് നിന്നും, കോഴിക്കോട് നിന്നുമാണ് പിടികൂടിയത്.

പൊന്നാനി മുല്ല റോഡിൽ വച്ച് വീട്ടമ്മയുടെ മൂന്നര പവനോളം വരുന്ന മാല ബൈക്കിൽ വന്ന കവർന്ന കേസിലാണ് ഇരുവരും പിടിയിലായത്. വില കൂടിയ ആർ സി 200 ബൈക്കിൽ വന്നാണ് ഇവർ ഇത്തരത്തിൽ മോഷണം നടത്തുന്നത്. ബൈക്ക് റെയ്‌സറായ ഫയാസ് ബൈക്കിൽ അതിവേഗത്തിൽ എത്തിയാണ് മാല പിടിച്ചുപറിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.

നിരവധി കേസുകളിൽ പ്രതിയായ ഫയാസ് ജയിലിൽ വച്ചാണ് സലീമിനെ പരിചയപ്പെടുന്നത്. സലിം നിരവധി പിടിച്ചുപറി കേസുകളിലും കഞ്ചാവ് വിൽപന കേസിലും പ്രതിയാണ് .മലപ്പുറം കോഴിക്കോട് ഭാഗത്തുള്ള നിരവധി കേസുകൾ പ്രതികൾ സമ്മതിച്ചു. എഴുപതോളം സി.സി.ടി.വി ക്യാമറകൾ പരിശോധിച്ചും സൈബർ സെൽ വഴി അമ്പതിനായിരത്തോളം ഫോൺകോളുകൾ പരിശോധിച്ചാണ് പൊലീസ് പ്രതികളെ വലയിലാക്കിയത്.

ഓടിക്കുന്നയാൾ ഹെൽമറ്റ് ധരിച്ചും പുറകിൽ മാല പൊട്ടിക്കുന്നയാൾ മുഖം മറച്ചുമാണ് മാല മോഷണം നടത്തിയിരുന്നത്. അതുകൊണ്ടുതന്നെ പൊലീസിനെ ഇവരെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല .സിസിടിവി ക്യാമറയിൽ പതിഞ്ഞ ബൈക്കിനെ കവറിലെ കളർ വ്യത്യാസമാണ് ഇരുവരും വലയിലാവാനിടയായത്. ഇവർ നടത്തിയ മാലപറി കേസുകളിലെ ഫോട്ടോകൾ ശേഖരിച്ചു പൊലീസ് അന്വേഷണം നടത്തിയിരുന്നു. എല്ലാ ഫോട്ടോയിലും ഓടിക്കുന്നയാളുടെ ഹെൽമറ്റിലെ എച് അടയാളം പൊലീസിന് ശ്രദ്ധയിൽപ്പെട്ടിരുന്നു.

ബൈക്ക് സ്റ്റണ്ടർമാരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ അവരിൽ നിന്ന് കിട്ടിയ വിവരങ്ങൾ ശേഖരിച്ചാണ് ഇരുവരെയും പിടികൂടിയത്.പൊന്നാനി ഇൻസ്പെക്ടർ നാരായണൻ, എസ്‌ഐ രതീഷ് ഗോപി, സീനിയർ സിവിൽ പൊലീസ് ഓഫീസർ വിശ്വൻ, എ.എസ്.എ പ്രവീൺ ,സി.പി.ഒമാരായ ഷിജിൻ ,വിനീഷ്, രഘു, മനോജ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP