Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൗമാരക്കാരായ പെൺകുട്ടികളെ ഹാഷിഷ് നൽകി പീഡിപ്പിച്ച കേസ്: പ്രതിയുടെ ജാമ്യാപേക്ഷ തള്ളി മഞ്ചേരി പോക്‌സോ കോടതി

കൗമാരക്കാരായ പെൺകുട്ടികളെ ഹാഷിഷ് നൽകി പീഡിപ്പിച്ച കേസ്: പ്രതിയുടെ ജാമ്യാപേക്ഷ തള്ളി മഞ്ചേരി പോക്‌സോ കോടതി

ജംഷാദ് മലപ്പുറം

മലപ്പുറം: 14, 15 വയസ്സു പ്രായമുള്ള രണ്ടു പെൺകുട്ടികളെ 27കാരൻ പീഡിപ്പിച്ചത് ഹാഷിഷ് നിറച്ച സിഗരറ്റ് നൽകിയെന്ന് പൊലീസ്. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 14കാരിയെ ഒരുദിവസം രണ്ടുതവണ മയക്കുമരുന്നു നിറച്ച സിഗരറ്റ് വലിപ്പിച്ച ശേഷം പീഡിപ്പിച്ചു. 15കാരിയെ പീഡിപ്പിച്ചത് ട്യൂഷൻ ക്ലാസ് കഴിഞ്ഞ് വീട്ടിലെക്ക് മടങ്ങുന്നതിനിടെ അൾടോ കാറിൽ കയറ്റി സിഗരറ്റ് നൽകി മയക്കി. സംഭവവുമായി ബന്ധപ്പെട്ട അറസ്റ്റിലായ പ്രതി കുറ്റിപ്പാല പൂന്തോട്ടപ്പടി ആറ്റുപുറത്ത് മുഹമ്മദ് ഇഖ്ബാൽ (27) ജയിലിൽ റിമാന്റിൽ തുടരുകയാണ്. ഇയാളുടെ ജാമ്യാപേക്ഷ ഇന്ന് മഞ്ചേരി പോക്‌സോ സ്‌പെഷ്യൽ കോടതി തള്ളി. '

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ബാലികയെ പ്രതി 2020 ഏപ്രിൽ മാസത്തിൽ ഒരുദിവസം പുലർച്ചെ ഒന്നരമണിക്കും 2021 ഫെബ്രുവരി ആറിന് കുട്ടിയുടെ വീട്ടിൽവെച്ചും മയക്കുമരുന്നു നിറച്ച് സിഗരറ്റ് വലിപ്പിച്ച ശേഷം ബലാൽസംഗം ചെയ്തുവെന്നാണ് കേസ്. ഈ കേസിൽ 2021 മാർച്ച് 17ന് ഉച്ചക്ക് രണ്ട് മണിക്കാണ് പ്രതിയെ കൽപ്പകഞ്ചേരി പൊലീസ് ഇൻസ്‌പെക്ടർ എം ബി റിയാസ് രാജ അറസ്റ്റ് ചെയ്തത്. ഈ കേസിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പ്രതി സമാനമായ രീതിയിൽ 15കാരിയെ പീഡിപ്പിച്ചതായും കണ്ടെത്തിയത്. ട്യൂഷൻ ക്ലാസ് കഴിഞ്ഞ് വീട്ടിലെക്ക് മടങ്ങുകയായിരുന്ന പെൺകുട്ടിയെ അൾടോ കാറിൽ കയറ്റി സിഗരറ്റ് നൽകി മയക്കി പീഡിപ്പിക്കുകയായിരുന്നു. സംഭവം കേസായതോടെ പ്രതി 2021 ഫെബ്രുവരി 19ന് ചെന്നൈ വഴി യുഎഇയിലേക്ക് മുങ്ങി. മാർച്ച് 17ന് തിരികെ വരികയായിരുന്ന പ്രതിയെ കരിപ്പൂർ എയർപോർട്ടിൽ വെച്ച് എമിഗ്രേഷൻ വിഭാഗം തടഞ്ഞുവെച്ച് പൊലീസിൽ അറിയിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP