Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്നോവ കാറിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസ്: മലപ്പുറത്ത് അഞ്ചുപേർ പിടിയിൽ; പ്രതികൾ യുവാവിനെ കിഡ്‌നാപ് ചെയ്ത് ക്രൂരമായി മർദ്ദിച്ചത് കള്ളക്കടത്ത് സ്വർണം തട്ടിയെടുത്തെന്ന് സംശയിച്ച്

ഇന്നോവ കാറിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസ്: മലപ്പുറത്ത് അഞ്ചുപേർ പിടിയിൽ; പ്രതികൾ യുവാവിനെ കിഡ്‌നാപ് ചെയ്ത് ക്രൂരമായി മർദ്ദിച്ചത് കള്ളക്കടത്ത് സ്വർണം തട്ടിയെടുത്തെന്ന് സംശയിച്ച്

ജംഷാദ് മലപ്പുറം

മലപ്പുറം: ഇന്നോവ കാർ കുറുകെയിട്ട് യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ. കള്ളക്കടത്ത് സ്വർണം തട്ടിയെടുത്തതായി ആരോപിച്ച് തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച കേസിൽ മലപ്പുറം ജില്ലാപൊലീസ് മേധാവി എസ്. സുജിത്ത് ദാസ് ഐ.പി.എസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

മലപ്പുറം മങ്കട കൂട്ടിൽ സ്വദേശി നായകത്ത് ഷറഫുദ്ദീൻ (34), ആനക്കയം സ്വദേശി ചേലാതടത്തിൽ അബ്ദുൾ ഇർഷാദ് (31), നെല്ലിക്കുത്ത് സ്വദേശികളായ പാറാത്തൊടി ഷഹൽ(26), കോട്ടക്കുത്ത് കിഴക്കേതിൽ നിസാർ(32), മങ്കരത്തൊടി അബ്ദുൾ സത്താർ (26) എന്നിവരെയാണ്
പെരിന്തൽമണ്ണ ഡി.വൈ.എസ്‌പി കെ.എം ദേവസ്യ , മങ്കട ഇൻസ്പെക്ടർ പ്രജീഷ് , എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 28 ന് രാവിലെയാണ് കേസിനാസ്പദമായ സംഭവം. അതിരാവിലെ ടിപ്പർ ലോറിയിൽ ക്വാറിയിലേക്ക് പോകുന്ന വഴി മങ്കട വടക്കാങ്ങര റോഡിൽ വച്ച് ഇന്നോവ കാർ കുറുകെയിട്ട് ആറംഗസംഘം ബലമായി പിടിച്ചു കാറിൽ കൊണ്ടുപോയതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരവെ രാത്രി 11 മണിയോടെ യുവാവിനെ വളാഞ്ചേരി ടൗണിൽ ഇറക്കി വിടുകയായിരുന്നു. രാവിലെ സ്റ്റേഷനിലെത്തിയ യുവാവ് ക്വട്ടേഷൻ സംഘത്തിന്റെ വധ ഭീഷണിയെതുടർന്ന് കൂടുതൽ വിവരങ്ങൾ പൊലീസിനോട് പറയാൻ തയ്യാറായില്ല.

തുടർന്ന് ജില്ലാപൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം പെരിന്തൽമണ്ണ ഡി.വൈ.എസ്‌പി, മങ്കട ഇൻസ്പെക്ടർ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ദൃക്സാക്ഷികളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചും ടൗണിലെയും പരിസരങ്ങളിലേയും സി.സി.ടി.വി
ദൃശ്യങ്ങൾ ശേഖരിച്ചും നടത്തിയ അന്വേഷണത്തിൽ പ്രതികൾ സഞ്ചരിച്ച വാഹനത്തെകുറിച്ച് സൂചന ലഭിക്കുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ മുഖ്യ സൂത്രധാരനും മങ്കട സ്റ്റേഷൻ പരിധിയിൽ നടന്ന സദാചാര കൊലപാതകക്കേസിലെ പ്രതിയുമായ ഷറഫുദ്ദീൻ അടക്കം അഞ്ചുപേരെ കുറിച്ച് സൂചന ലഭിക്കുകയും പ്രത്യേക അന്വേഷണ സംഘം അഞ്ച് പേരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിൽ പ്രതികൾ കുറ്റസമ്മതം നടത്തുകയും ചെയ്തു.

പ്രതികളെ കൂടുതൽ ചോദ്യം ചെയ്തതിൽ ഒരാഴ്ച മുമ്പ് പദ്ധതിയിട്ട് യുവാവിനെ പിന്തുടർന്ന് നീരീക്ഷിച്ചു വരികയായിരുന്നുവെന്നും വിദേശത്ത് നിന്നും എയർപോർട്ട് വഴി നടത്തിയ സ്വർണ കള്ളക്കടത്തുമായി ബന്ധപ്പെട്ടാണ് യുവാവിനെ തട്ടിക്കൊണ്ടുപോയതെന്നും പ്രതികൾ പൊലീസിനോട് പറഞ്ഞു. കൂടുതൽ അന്വേഷണം നടത്തുന്നതിനും ചോദ്യം ചെയ്യുന്നതിനുമായി കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തുമെന്നും ഡി.വൈ.എസ്‌പി കെ.എം ദേവസ്യ അറിയിച്ചു.

പ്രതികളെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി.ജില്ലാപൊലീസ് മേധാവി എസ്.സുജിത്ത്ദാസ് ഐ.പി.എസിന്റെ നേതൃത്വത്തിൽ ഡി.വൈ.എസ്‌പി കെ.എം ദേവസ്യ,മങ്കട ഇൻസ്പെക്ടർ എൻ. പ്രജീഷ്, എസ്‌ഐ മാത്യു, എഎസ്ഐ ഷാഹുൽ ഹമീദ്, പ്രത്യേക അന്വേഷണ സംഘത്തിലെ സി.പി മുരളീധരൻ ,എൻ.ടി കൃഷ്ണകുമാർ, സഞ്ജീവ്, പ്രശാന്ത്, മനോജ്കുമാർ, മങ്കട സ്റ്റേഷനിലെ വിനോദ്, ബൈജുകുര്യാക്കോസ്, അബ്ദുൾ സലാം, ബിന്ദു എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP