Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പെരുമ്പാവൂരിൽ വീട് റെയ്ഡ് ചെയ്ത് കഞ്ചാവ് പിടികൂടി; അരക്കിലോ കഞ്ചാവും കടത്ത് വാഹനങ്ങളും കസ്റ്റഡിയിൽ; കേസിൽ അച്ഛനും മകനും അറസ്റ്റിൽ

പെരുമ്പാവൂരിൽ വീട് റെയ്ഡ് ചെയ്ത് കഞ്ചാവ് പിടികൂടി; അരക്കിലോ കഞ്ചാവും കടത്ത് വാഹനങ്ങളും കസ്റ്റഡിയിൽ; കേസിൽ അച്ഛനും മകനും അറസ്റ്റിൽ

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി:പെരുമ്പാവൂർ കാഞ്ഞിരക്കാട് വീട് റെയ്ഡ് ചെയ്ത് റൂറൽ ജില്ലാ പൊലീസ് അരക്കിലോയോളം കഞ്ചാവും, കഞ്ചാവ് കടത്താനുപയോഗിക്കുന്ന വാഹനങ്ങളും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കാഞ്ഞിരക്കാട് കളപ്പുരക്കുടിയിൽ അഷറഫ് (66), മകൻ അനസ്(40) എന്നിവരെ അറസ്റ്റ് ചെയ്തു.

റൂറൽ ജില്ലയിലെ കഞ്ചാവ് കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ തലവനായ എസ്‌പി കെ. കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടന്നത്. പിടികൂടിയ കാറിൽ കഞ്ചാവ് കടത്തുന്നതിന് പ്രത്യേക അറകൾ ഉണ്ടായിരുന്നു. കഞ്ചാവ് പൊതിയുന്ന പ്രത്യേക പേപ്പർ, തൂക്കുന്ന ത്രാസ്, 68000 രൂപ എന്നിവയും ഇവിടെ നിന്ന് കണ്ടെടുത്തു. ജില്ലയിലെ ചെറുകിട കഞ്ചാവ് വ്യാപാരികളാണ് ഇവർ. ചെറിയ പൊതികളിലാക്കിയാണ് വിൽപ്പന.

അതിഥി തൊഴിലാളികളും യുവാക്കളുമാണ് ഇവരിൽ നിന്ന് കഞ്ചാവ് കൂടുതലായും വാങ്ങുന്നത്. അന്വേഷണം വ്യാപിപ്പിച്ചതായി എസ്‌പി കെ. കാർത്തിക് പറഞ്ഞു. നവംബറിൽ 150 കിലോഗ്രാം കഞ്ചാവാണ് റൂറൽ ജില്ലയിൽ നിന്നും പൊലീസ് പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് ആന്ധ്ര സ്വദേശിയടക്കം പത്തോളം പേരെ ഇതിനകം അറസ്റ്റ് ചെയ്തു. നർക്കോട്ടിക് സെൽ ഡി.വൈ.എസ്‌പി കെ.അശ്വകുമാർ, സിഐ. എം സുരേന്ദ്രൻ, റൂറൽ ജില്ലാ ഡാൻസാഫ് ടീം, തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP