Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202108Monday

കാലടി ടൗണിൽ മറ്റൂർ സ്വദേശിക്ക് കുത്തേറ്റ കേസ്: നാല് പേർ അറസ്റ്റിൽ; വായ്പ തിരിച്ചുചോദിച്ചതിനെ തുടർന്നുള്ള സംഘർഷമെന്ന് പൊലീസ്

കാലടി ടൗണിൽ മറ്റൂർ സ്വദേശിക്ക് കുത്തേറ്റ കേസ്: നാല് പേർ അറസ്റ്റിൽ; വായ്പ തിരിച്ചുചോദിച്ചതിനെ തുടർന്നുള്ള സംഘർഷമെന്ന് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

കാലടി: കഴിഞ്ഞ ദിവസം രാത്രി ടൗണിൽ വച്ച് മറ്റൂർ സ്വദേശി അമോസിനെ കുത്തി പരിക്കേൽപ്പച്ച കേസ്സിൽ 4 പേർ അറസ്റ്റിൽ.ചൊവ്വര കൊണ്ടോട്ടി അറേലിപറമ്പിൽ വീട്ടിൽ അഫ്സൽ (27), കൊണ്ടോട്ടി വെളുത്തേടത്ത് വീട്ടിൽ ഇജാസ് (24), ശ്രീഭൂതപുരം എമ്പലശ്ശേരി വീട്ടിൽ വൈശാഖ് (27), കൊണ്ടോട്ടി പടിയകുന്നിൽ വീട്ടിൽ അൻസിൽ (27) എന്നിവരെയാണ് എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിനു കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കാലടി പൊലീസ് അറസ്റ്റു ചെയ്്തത്.

പരിചയക്കാരനായ രാഹുലിന് വായ്പയായി നൽകിയിരുന്ന പണം ആമോസ് തിരികെ ചോദിച്ചപ്പോഴുണ്ടായ വാക്കുതർക്കത്തെ തുടർന്നാണ് കത്തിക്കുത്തും സംഘർഷവും ഉണ്ടായത്. കാലുകളിലും കൈത്തണ്ടയിലും പൃഷ്ഠ ഭാഗത്തും പരിക്കേറ്റ ആമോസ് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

പെരുമ്പാവൂർ ഡി വൈ എസ് പി ബിജുമോന്റെ നിർദ്ദേശാനുസരണം കാലടി പൊലീസ് ഇൻസ്പെക്ടർ ലത്തീഫ് എം ബി, സബ് ഇൻസ്പെസക്ടർ സ്റ്റെപ്റ്റോ ജോൺ ടി എൽ, ഡേവിസ് ടി എ, ദേവസി പി വി, ജോയി, എഎസ്ഐ മാരായ അബ്ദുൾ സത്താർ, സാജു കെ സി, സി പി ഒ മാരായ എൻ പി അനിൽ കുമാർ, നൗഫൽ കെ എം, മനോജ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റു ചെയ്തത്. പ്രതികളെ പെരുമ്പാവൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി ,റിമാന്റ്് ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP