Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

സുഹൃത്ത് ജോലിക്ക് പോയ സമയം നോക്കി രാത്രിയിൽ വീട്ടിൽ; സുഹൃത്തിന്റെ അമ്മയോട് ലൈംഗിക ചുവയോടെ സംസാരം; കയ്യിൽ കയറിപ്പിടിച്ചും അതിക്രമം; പീഡനക്കേസിൽ പ്രതി പൊലീസിൽ കീഴടങ്ങി

സുഹൃത്ത് ജോലിക്ക് പോയ സമയം നോക്കി രാത്രിയിൽ വീട്ടിൽ; സുഹൃത്തിന്റെ അമ്മയോട് ലൈംഗിക ചുവയോടെ സംസാരം; കയ്യിൽ കയറിപ്പിടിച്ചും അതിക്രമം; പീഡനക്കേസിൽ പ്രതി പൊലീസിൽ കീഴടങ്ങി

ജാസിം മൊയ്തീൻ

കോഴിക്കോട്: സുഹൃത്തിന്റെ അമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പൊലീസിൽ കീഴടങ്ങി. ചെത്തുകടവ് കുറുങ്ങോട്ട് ജിതേഷാണ് ഇന്ന് കുന്ദമംഗലം പൊലീസിൽ കീഴടങ്ങിയത്. കഴിഞ്ഞ സെപ്റ്റംബർ 6നാണ് കേസിനാസ്പദമായ സംഭവം. തന്റെ സുഹൃത്ത് വീട്ടിലില്ലെന്ന് ഉറപ്പാക്കിയതിന് ശേഷം സുഹൃത്തിന്റെ വീട്ടിലെത്തി അമ്മയോട് രാത്രി വീട്ടിലെത്തി ലൈംഗിക ചുവയോടെ സംസാരിക്കുകയും കൈയിൽ കയറി പിടിക്കുകയുമായിരുന്നു.

സ്ത്രീ ബഹളം വെച്ചതോടെ പ്രതി തിരിച്ചു പോവുകയായിരുന്നു. മകൻ ജോലി കഴിഞ്ഞ് രാത്രി പത്തു മണിയോടെ വീട്ടിലെത്തിയപ്പോഴാണ് പീഡന വിവരം അറിയുന്നത്. രാത്രിയിൽ തന്നെ മകനും മാതാവും കുന്ദമംഗലം പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. അന്നു മുതൽ ഒളിവിലായിരുന്ന പ്രതി ഇന്ന് ഉച്ചയോടെ സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP