Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഇരുതലമൂരിക്ക് അഞ്ചു ലക്ഷം വിലയിട്ട് കച്ചവടം ഉറപ്പിച്ചു; വാങ്ങാനും കൈമാറാനുമുള്ളവർ മലപ്പുറം മുസ്ലിയാരങ്ങാടിയിൽ ഒത്തുകൂടി; വിൽപ്പന നടത്തുന്നതിനിടയിൽ ചാടിവീണ് വനം വകുപ്പുദ്യോഗസ്ഥർ; മലപ്പുറത്ത് വിൽപന നടന്നത് അന്ധവിശ്വാസത്തിന്റെ മറവിലെന്ന് പൊലീസ്; അഞ്ചുപേർ അറസ്റ്റിൽ

ഇരുതലമൂരിക്ക് അഞ്ചു ലക്ഷം വിലയിട്ട് കച്ചവടം ഉറപ്പിച്ചു; വാങ്ങാനും കൈമാറാനുമുള്ളവർ മലപ്പുറം മുസ്ലിയാരങ്ങാടിയിൽ ഒത്തുകൂടി; വിൽപ്പന നടത്തുന്നതിനിടയിൽ ചാടിവീണ് വനം വകുപ്പുദ്യോഗസ്ഥർ;  മലപ്പുറത്ത് വിൽപന നടന്നത് അന്ധവിശ്വാസത്തിന്റെ മറവിലെന്ന് പൊലീസ്; അഞ്ചുപേർ അറസ്റ്റിൽ

ജംഷാദ് മലപ്പുറം

മലപ്പുറം: അഞ്ചു ലക്ഷം രൂപക്ക് ഇരുതലമൂരിയെ വിൽപ്പന നടത്തുന്നതിനിടയിൽ അഞ്ചുപേർ മലപ്പുറംമുസ്ലിയാരങ്ങാടിയിൽ അറസ്റ്റിൽ. മൊറയൂർ ഒഴുകൂർ തൈക്കാട് വീട്ടിൽ കെ.വി. ഷാനവാസ് (24) പെരിന്തൽമണ്ണ പരിയാപുരം കളത്തിൽ ഷാഹുൽ ഹമീദ് (32), വയനാട് മാനന്തവാടി പാറപ്പുറം ഹംസ (61), മാനന്തവാടി വേറ്റംമുണ്ടക്കോട് സുരേഷ് (49), തിരൂരങ്ങാടി നന്നമ്പ്ര നീർച്ചാലിൽ ഷെമീർ (32) എന്നിവരെയാണ് നിലമ്പൂർ വനം വിജിലൻസ് റെയ്ഞ്ച് ഓഫീസർ എം.രമേശനും സംഘവും അറസ്റ്റ് ചെയ്തത്. ഇവർ സഞ്ചരിച്ചിരുന്ന രണ്ട് കാറുകളും പിടിച്ചെടുത്തു.

എപിപിസിഎഫ് വിജിലൻസ് വിഭാഗത്തിനും കോഴിക്കോട് വിജിലൻസ് ഡിഎഫ്ഒക്കും വിജിലൻസ് എസിഎഫ്. തിരുവനന്തപുരത്തിനും ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് വനം വിജിലൻസ് വിഭാഗം നടത്തിയ പരിശോധനയിലാണ് പ്രതികൾ കൊണ്ടോട്ടി മുസ്ലിയാരങ്ങാടിയിൽ വെച്ച് ഇരുതലമൂരിയുമായി പിടിയിലായത്.

അന്ധവിശ്വാസത്തിന്റെ മറവിൽ അഞ്ചു ലക്ഷം രൂപക്കാണ് ഇരുതലമൂരിയെ വാങ്ങിയതെന്ന് പ്രതികൾ മൊഴി നൽകിയതായി റെയ്ഞ്ച് ഓഫീസർ പറഞ്ഞു. കേസിന്റെ തുടർ അന്വേഷണത്തിനായി എടവണ്ണ റെയ്ഞ്ച് ഓഫീസർ ഇംറോസ് ഏലിയാസ് നവാസിന് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.

ഇരുതലമൂരിയെ അതിന്റെ ആവാസ മേഖലയിലേക്ക് തിരിച്ചയക്കും. നിലമ്പൂർ വനം വിജിലൻസ് നിരവധി കേസുകളിലെ പ്രതികളെയാണ് കുറഞ്ഞ കാലയളവിൽ പിടികൂടിയത്. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ വി. രാജേഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ വി എസ്.അച്യുതൻ, എം.അനൂപ്, സി.കെ.വിനോദ്, ഡ്രൈവർ വിശ്വനാഥൻ എന്നിവർ പങ്കെടുത്തു. വാങ്ങാനും വിൽക്കാനും എത്തിയവരാണ് കുടുങ്ങിയത്. വനം വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിട്ടുള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP