Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡ് ചികിത്സയിലിരിക്കെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നും ചാടിപ്പോയ പ്രതിയെ പിടികൂടി; 14 മോഷണക്കേസുകളിലെ പ്രതിയെ കസ്റ്റഡിയിൽ എടുത്തത് കളമശ്ശേരിയിൽ വെച്ച്; ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ടതിന് പിന്നാലെ 19 കാരൻ റംഷാദ് മോഷണം നടത്തിയത് മൂന്നുജില്ലകളിൽ

കോവിഡ് ചികിത്സയിലിരിക്കെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നും ചാടിപ്പോയ പ്രതിയെ പിടികൂടി; 14 മോഷണക്കേസുകളിലെ പ്രതിയെ കസ്റ്റഡിയിൽ എടുത്തത് കളമശ്ശേരിയിൽ വെച്ച്; ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ടതിന് പിന്നാലെ 19 കാരൻ റംഷാദ് മോഷണം നടത്തിയത് മൂന്നുജില്ലകളിൽ

ജംഷാദ് മലപ്പുറം

മലപ്പുറം: കോവിഡ് ചികിത്സയിലിരിക്കെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്നും ചാടിപ്പോയ 14 മോഷണക്കേസുകളിലെ പ്രതിയെ കളമശ്ശേരിയിൽ വെച്ച് മഞ്ചേരി പൊലീസ് പിടികൂടി.മഞ്ചേരി, കൊണ്ടോട്ടി പൊലീസ് സ്റ്റേഷനുകളിലെ കേസുകളിലെ പ്രതിയായി ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞു വരികയായിരുന്ന പ്രതി മോങ്ങംസ്വദേശി കൈന്നൽ പറമ്പിൽ വീട്ടിൽ നൗഷാദ് എന്ന റംഷാദിനെയാണ് (19)പിടികൂടിയത്.

കഴിഞ്ഞ 16നാണ് പ്രതിയെ കൊറോണ പോസിറ്റീവ് ആയി മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സക്ക് പ്രവേശിപ്പിച്ചിരുന്നത്. തുടർന്ന് അന്നേ ദിവസം പുലർച്ചെ 2 മണിയോടെ ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ട് മഞ്ചേരിയിൽ നിന്നും ഒരു ബുള്ളറ്റ് ബൈക്ക് മോഷണം നടത്തുകയും ശേഷം മഞ്ചേരി മത്സ്യ മാർക്കറ്റിൽ നിന്ന് ആപ്പേ ഗുഡ്സ് മോഷണം നടത്തി തൃശ്ശൂർ, പാലക്കാട് ,എറണാകുളം, ജിലകളിൽ മോഷണങ്ങൾ നടത്തി വരുന്നതിനിടെ ഇന്നലെ കളമശ്ശേരിയിൽവെച്ച് പിടികൂടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

19 വയസ്സ് മാത്രം പ്രായമുള്ള പ്രതി 2 തവണ ജയിൽ ചാടുകയും മഞ്ചേരി , കൊണ്ടോട്ടി, തിരൂരങ്ങാടി, പെരിന്തൽമണ്ണ ,വെള്ളയിൽ വാഴക്കാട് സ്റ്റേഷനുകളിലായി 14 കളവ് കേസ്സുകളും നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു മഞ്ചേരി പൊലീസ് ഇൻസ്പെക്ടർ അലവി, സബ്ബ് -ഇൻസ്പെക്ടർമാരായ ഉമ്മർ മേമന , സുരേഷ് കുമാർ സിപി ഒ മാരായ ജയരാജ് , ഹരിലാൽ , ഷെഫീഖ് , ഗീത എന്നിവരാണ് പ്രതിയെ പിടികൂടി അന്വേഷണം നടത്തി വരുന്നത

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP