Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അകന്ന ബന്ധുവും മകളും കാറിൽ വീട്ടിലെത്തിയത് വ്യാഴാഴ്ച വൈകുന്നേരം ആറരയോടെ; മകളോട് വാതിൽ അടയ്ക്കാൻ പറഞ്ഞശേഷം വീട്ടമ്മയുടെ കഴുത്തിന് കുത്തിപ്പിടിച്ച് ചുമരിൽ ചാരി നിർത്തി പ്ലയർ ഉപയോഗിച്ച് നാല് പവന്റെ സ്വർണമാല മുറിച്ചെടുത്ത് ബന്ധു; മലപ്പുറം ചങ്ങരംകുളത്ത് മർദ്ദിച്ച് അവശയാക്കിയത് ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടമ്മയെ

അകന്ന ബന്ധുവും മകളും കാറിൽ വീട്ടിലെത്തിയത് വ്യാഴാഴ്ച വൈകുന്നേരം ആറരയോടെ; മകളോട് വാതിൽ അടയ്ക്കാൻ പറഞ്ഞശേഷം വീട്ടമ്മയുടെ കഴുത്തിന് കുത്തിപ്പിടിച്ച് ചുമരിൽ ചാരി നിർത്തി പ്ലയർ ഉപയോഗിച്ച് നാല് പവന്റെ സ്വർണമാല മുറിച്ചെടുത്ത് ബന്ധു; മലപ്പുറം ചങ്ങരംകുളത്ത് മർദ്ദിച്ച് അവശയാക്കിയത് ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടമ്മയെ

ജംഷാദ് മലപ്പുറം

മലപ്പുറം: സ്വന്തം കുടുംബത്തിൽപ്പെട്ട വ്യക്തി മകളോടൊപ്പം എത്തി സ്ത്രീയുടെ കഴുത്തിന് പിടിച്ച് ചുമരിൽ ചാരി നിർത്തി കട്ടിങ് പ്ലയർ എടുത്ത് കഴുത്തിൽ കിടന്നിരുന്ന നാല് പവൻ സ്വർണ്ണ മാല മുറിച്ചെടുത്തുകൊണ്ടുപോയതായി പരാതി. മലപ്പുറം ചങ്ങരംകുളത്ത് ബന്ധുവും മകളും വീട്ടിലെത്തി വീട്ടമ്മയെ മർദിച്ച് സ്വർണം കവർന്നതായി പൊലീസിൽ പരാതി നൽകിയത്.

അകന്ന ബന്ധുവും മകളും വീട്ടിലെത്തി മർദ്ദിച്ച് അവശയാക്കി സ്വർണ്ണ മാല കവർന്നതായാണ് പരാതി. മലപ്പുറം മൂക്കുതല പിടാവനൂർ പട്ടയത്ത് രാധയെയാണ് മർദ്ദിച്ച് പരിക്കേൽപ്പിച്ച് മാല കവർന്നതായി പരാതി ഉയർന്നത്.വ്യാഴാഴ്ച വൈകുന്നേരം ആറരയോടെയാണ് പരാതിക്കിടയായ സംഭവം നടന്നത്. രാധയുടെ അകന്ന ബന്ധുവും അവരുടെ 19 വയസുള്ള മകളും കാറിൽ വീട്ടിൽ എത്തുകയും വീടിന് അകത്ത് കയറി സുഖവിവരങ്ങൾ ചോദിച്ചു.

ഇതിനിടയിൽ രണ്ടര വർഷം മുമ്പ് നടന്ന കാര്യത്തെ ചൊല്ലി ബഹളം വെക്കുകയും മകളോട് വാതിൽ അടയ്ക്കാൻ പറഞ്ഞ ശേഷം ബന്ധു രാധയെ മർദ്ദിക്കുകയും കഴുത്തിന് പിടിച്ച് ചുമരിൽ ചാരി നിർത്തി മകളുടെ ബാഗിൽ നിന്ന് കട്ടിങ് പ്ലയർ എടുത്ത് കഴുത്തിൽ കിടന്നിരുന്ന നാല് പവൻ സ്വർണ്ണ മാല മുറിച്ച് എടുക്കുകയായിരുന്നുവെന്നാണ് രാധ ചങ്ങരംകുളം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.

ബഹളം കേട്ട് നാട്ടുകാർ എത്തിയപ്പോഴെക്കും ബന്ധുവും മകളും കാറിൽ കയറി കടന്നു കളയുകയായിരുന്നു.അവശയായ രാധയെ നാട്ടുകാർ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഭർത്താവും മകനും വിദേശത്ത് ആയതിനാൽ രാധ ഒറ്റക്കാണ് താമസം.പരാതിയുടെ അടിസ്ഥാനത്തിൽ ചങ്ങരംകുളം എസ്‌ഐ.വിജയകുമാരൻ വീട്ടിൽ എത്തി പരിശോധന നടത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP