Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കൊച്ചുമകൻ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയ മുത്തശ്ശി മരണമടഞ്ഞു; തൊടുപുഴ സംഭവത്തിൽ 32കാരനെ പ്രകോപിപ്പിച്ചത് മദ്യപാനത്തെ ചോദ്യം ചെയ്തത്; വെറുതെ ഒരുരസത്തിന് തീവച്ചതെന്ന് കൊച്ചുമകൻ ശ്രീജേഷിന്റെ മൊഴി

കൊച്ചുമകൻ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയ മുത്തശ്ശി മരണമടഞ്ഞു; തൊടുപുഴ സംഭവത്തിൽ 32കാരനെ പ്രകോപിപ്പിച്ചത് മദ്യപാനത്തെ ചോദ്യം ചെയ്തത്; വെറുതെ ഒരുരസത്തിന് തീവച്ചതെന്ന് കൊച്ചുമകൻ ശ്രീജേഷിന്റെ മൊഴി

പ്രകാശ് ചന്ദ്രശേഖർ

തൊടുപുഴ : കൊച്ചുമകൻ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയ മുത്തശ്ശി മരണമടഞ്ഞു. വണ്ണപ്പുറം ചീങ്കൽസിറ്റി പുത്തൻപുരക്കൽ പാപ്പിയമ്മയാണ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരണമടഞ്ഞത്. പാപ്പിയമ്മയുടെ മകൻ ശ്രീധരന്റെ മകൻ ശ്രീജേഷാണ് (32 ) ഈ ക്രൂരകൃത്യം ചെയ്തത്. വ്യാഴാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം തൊണ്ണൂറു വയസുള്ള പാപ്പിയമ്മയുടെ ദേഹത്തും തലയിലും മണ്ണെണ്ണ ഒഴിച്ച് ഇയാൾ തീ കൊളുത്തുകയായിരുന്നു.

സ്ഥിരം മദ്യപാനിയും ലഹരിക്കടിമയുമായ ശ്രീജേഷിനെ മുത്തശ്ശി പലപ്പോഴും ഉപദേശിക്കാറുണ്ടായിരുന്നു. മദ്യപാനത്തെ ചോദ്യം ചെയ്തതാണ് ഇയാളെ പ്രകോപിപ്പിച്ചതെന്നു സംശയിക്കുന്നു. വെറുതെ ഒരു രസത്തിനു തീവച്ചതാണെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞതെന്നാണ് സൂചന. കാളിയാർ എസ് .ഐ .വി സി.വിഷ്ണുകുമാറിന്റെ നേതൃത്വത്തിൽ ഇയാളെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തിരിക്കുകയാണ്. പാപ്പിയമ്മയുടെ സംസ്‌ക്കാരം നാളെ രാവിലെ പത്തിന് വീട്ടുവളപ്പിൽ. മക്കൾ :മണി,വാസു ,ഓമന ,ശ്രീധരൻ .

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP