Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സ്വർണം വാഗ്ദാനം ചെയ്ത് കബളിപ്പിച്ചയാളെ തട്ടിക്കൊണ്ടുപോയ കേസ്: രണ്ടുപേർ കൂടി അറസ്റ്റിൽ; ആറംഗസംഘം തട്ടിക്കൊണ്ടുപോയത് സേലം സ്വദേശി ധനസിംഗിനെ

സ്വർണം വാഗ്ദാനം ചെയ്ത് കബളിപ്പിച്ചയാളെ തട്ടിക്കൊണ്ടുപോയ കേസ്: രണ്ടുപേർ കൂടി അറസ്റ്റിൽ; ആറംഗസംഘം തട്ടിക്കൊണ്ടുപോയത് സേലം സ്വദേശി ധനസിംഗിനെ

പ്രകാശ് ചന്ദ്രശേഖർ

 കൊച്ചി:സ്വർണം കൊടുക്കാമെന്ന് പറഞ്ഞ് കബളിപ്പിച്ചയാളെ തട്ടിക്കൊണ്ടുപോയ കേസിൽ ഇന്ന് രണ്ട് പേരെ കൂടി എടത്തല പൊലീസ് അറസ്റ്റ് ചെയ്തു. വെളിയത്തുനാട് കണ്ടത്തിപറമ്പിൽ വീട്ടിൽ അഹമ്മദുണ്ണി മകൻ ഉമൈർ.എ.എ (45), കോട്ടപ്പുറം ചെങ്ങനാലിൽ വീട്ടിൽ രാമചന്ദ്രൻ മകൻ ബിന്നു (33) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

സേലം സ്വദേശി ധനസിംഗിനെയാണ് ആറംഗ സംഘം തട്ടിക്കൊണ്ടുപോയത്. കുറഞ്ഞ നിരക്കിൽ സ്വർണം എത്തിച്ചു നൽകാമെന്ന് പറഞ്ഞ് കബളിപ്പിച്ച ധനസിംഗിനെ എയർ പിസ്റ്റൽ കാണിച്ച് കീഴുമാടുള്ള വീട്ടീലേക്ക് തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം മറ്റൊരു പ്രതിയായ കീഴുമാട് വാടകക്ക് താമസിക്കുന്ന പേയാട് വിളപ്പിൽശാല അഞ്ജനത്തിൽ മുരളീകൃഷ്ണനെ (33) അറസ്റ്റ് ചെയ്തിരുന്നു.

റൂറൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്ക് നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ കേസിന്റെ അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു. എടത്തല എസ്.എച്ച്.ഒ നോബിൾ പി.ജെ യുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മറ്റു പ്രതികൾക്കായി അന്വേഷണം തുടരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP