Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വൃദ്ധയുടെ മാലയും മൊബൈലും കവർന്ന സംഘത്തിലെ രണ്ട് പേർ പിടിയിൽ; പിടിയിലായത് കഞ്ചാവ് മാഫിയാ സംഘത്തിലെ പ്രധാനി; നിരവധി അടിപിടി കേസിലെ പ്രതി

വൃദ്ധയുടെ മാലയും മൊബൈലും കവർന്ന സംഘത്തിലെ രണ്ട് പേർ പിടിയിൽ; പിടിയിലായത് കഞ്ചാവ് മാഫിയാ സംഘത്തിലെ പ്രധാനി; നിരവധി അടിപിടി കേസിലെ പ്രതി

മറുനാടൻ മലയാളി ബ്യൂറോ

കടയ്ക്കാവൂർ: കടയ്ക്കാവൂർ സ്വദേശി സുജാതയെ വാളു കാട്ടി ഭീഷണിപ്പെടുത്തി സ്വർണവും മൊബൈലും കവർന്ന കേസിലെ പ്രധാന പ്രതികൾ അറസ്റ്റിൽ .മേനംകുളം ചിറ്റാറ്റ് മുക്ക് മണക്കാട്ട് വിളക്കം സനൽ ഭവനത്തിൽ സജീവൻ മകൻ അപ്പുക്കുട്ടൻ എന്ന് വിളിക്കുന്ന സച്ചു (28), ചിറയിൻകീഴ് നിലയ്ക്കാമുക്ക് പാറയടി കൊച്ചുതെങ്ങുവിള വീട്ടിൽ വസന്തകുമാർ മകൻ കഞ്ചാവ് പാപ്പി എന്ന് വിളിക്കുന്ന സിജു (36) എന്നിവരാണ് പിടിയിലായത്.

പിടിച്ചു പറി നടന്നയുടൻ സിസിടിവിയും ടവർ ലൊക്കേഷനും കേന്ദീകരിച്ച് അന്വേഷണം നടത്തിയ പൊലീസ് ഉടൻ തന്നെ അന്വേഷണം ആരംഭിക്കുകയും വെയിലൂർ വച്ച് കടയ്ക്കാവൂർ എസ്‌ഐ. വിനോദ് വിക്രമാദിത്യനും സംഘവും പ്രതികളെ പിൻതുടർന്നെങ്കിലും ഇവർ രക്ഷപ്പെടുകയായിരുന്നു. എന്നാൽ പ്രതികളെക്കുറിച്ച് സൂചന ലഭിച്ച പൊലീസ് മംഗലപുരം പൊലീസിന്റെ സഹായത്തോടെ കണിയാപുരത്ത് നിന്നും പിടികൂടുകയായിരുന്നു. രണ്ട് ബൈക്കുകളിലെത്തിയ അഞ്ചു പേർ ഉണ്ടായിരുന്നു. പാറയടിയിൽ താമസിക്കുന്ന പാപ്പിയുടെ കയ്യിൽ നിന്നും കഞ്ചാവ് വാങ്ങാൻ വന്ന സംഘം തിരിച്ചു പോകും വഴി സ്ത്രീയെ തടഞ്ഞ് നിർത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി സ്വർണം കവർച്ച ചെയ്യുകയായിരുന്നു.

പിടിയിലായ സിജുവിന് കഞ്ചാവ് കേസുകളും, അപ്പുകുട്ടന് കഠിനം കുളം, കഴക്കൂട്ടം സ്റ്റേഷനുകളിൽ 15 ഓളം കേസുകൾ നിലവിലുണ്ട്. മോഷണം, കവർച്ച, കഞ്ചാവ് കടത്ത് , എക്‌സ്‌പ്ലോസീവ് കേസുകൾ നിലവിലുണ്ട്. അടുത്ത കാലത്ത് ഒരു ഹോട്ടൽ അടിച്ചു തകർത്ത കേസിൽ കഠിനംകുളം പൊലീസ് അന്വേന്വഷിച്ചു വരികയായിരുന്നു. കൊടും ക്രിമിനലായ അപ്പുക്കുട്ടനെ പ്രതിയുടെ വിഹാര കേന്ദ്രമായ കണിയാപുരം റയിൽവേ സ്റ്റേഷന് സമീപം വച്ച് തന്നെ പൊലീസ് പിടികൂടുകയായിരുന്നു. തുടർച്ചയായി നടന്ന പിടിച്ചുപറി കേസ് രണ്ടും സംഭവം നടന്ന് ഉടൻ തന്നെ പിടികൂടാൻ പൊലീസിന് കഴിഞ്ഞു. കടയ്ക്കാവൂർ ' സിഐ. എസ്.എം. റിയാസ്, എസ്. ഐ. വിനോദ് വിക്രമാദിത്യൻ ജി.എസ്‌ഐ. മാഹീൻ, എഎസ്ഐ. ദിലീപ് എസ്. സി.പി. മാമാരായ ജുഗുനു, സന്തോഷ്, ബിനോജ്, ഡീൻ, ജ്യോതിഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളിൽ നിന്നും മോഷണത്തിനുപയോഗിച്ച ബൈക്കും മൊബൈൽ ഫോണുകളും പിടികൂടി. മൂന്ന് പ്രതികളെ ഉടൻ പിടികൂടുമെന്ന് കടയ്ക്കാവൂർ പൊലീസ് അറിയിച്ചു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP