Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗുണ്ടുകാട് സാബു പ്രതിയായ വധഭീഷണിക്കേസ്: സാക്ഷികളെ ഹാജരാക്കാത്ത മ്യൂസിയം സിഐക്ക് കോടതിയുടെ രൂക്ഷ വിമർശനം

ഗുണ്ടുകാട് സാബു പ്രതിയായ വധഭീഷണിക്കേസ്: സാക്ഷികളെ ഹാജരാക്കാത്ത മ്യൂസിയം സിഐക്ക് കോടതിയുടെ രൂക്ഷ വിമർശനം

അഡ്വ.പി.നാഗ് രാജ്

തിരുവനന്തപുരം : കുപ്രസിദ്ധ ഗുണ്ട ബാർട്ടൺഹിൽ നിവാസി ഗുണ്ടുകാട് സാബു പ്രതിയായ മാരകായുധങ്ങളുപയോഗിച്ചുള്ള വധ ഭീഷണി കേസിൽ സാക്ഷികളെ ഹാജരാകാത്ത തിരുവനന്തപുരം സിറ്റി മ്യൂസിയം പൊലീസ് സർക്കിൾ ഇൻസ്‌പെക്കർക്ക് കോടതിയുടെ രൂക്ഷ വിമർശനം. തിരുവനന്തപുരം അഞ്ചാം ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേട്ട് അമൽ ആണ് മ്യൂസിയം പൊലീസിന്റെയും സർക്കിൾ ഇൻസ്‌പെപെക്ടറുടെയും കെടുകാര്യസ്ഥതയെയും നിഷ്‌ക്രിയത്വത്തെയും രൂക്ഷമായി വിമർശിച്ചത്. വീഴ്ച കൂടാതെ സമൻസുത്തരവും വാറണ്ടുത്തരവുകളും നടപ്പാക്കാത്ത പക്ഷം നടപടിയുണ്ടാകുമെന്ന് സി ഐ ക്ക് കോടതി മുന്നറിയിപ്പും നൽകി.

2016 ലാണ് കേസിനാധാരമായ സംഭവം നടന്നത്.ഒന്നാം പ്രതിയായ സാബുവിന്റെ നേതൃത്വത്തിൽ അഞ്ചു പ്രതികൾ മാരകായുധങ്ങളുമായി സംഘം ചേർന്ന് വധഭീഷണി മുഴക്കി അശ്ലീല വാക്കുകൾ വിളിച്ച് കൈകൾ കൊണ്ടും ആയുധം കൊണ്ടും ദേഹോപദ്രവം ഏൽപ്പിച്ചുവെന്നാണ് കേസ്. ഗുണ്ടാ നേതാവും കൂട്ടാളികളുമായ സാബു പ്രോഡ്ഡിൻ എന്ന ഗുണ്ടുകാട് സാബു , റെജി , പാഞ്ചൻ ഷൈജു എന്ന ഷൈജു , ജോളി , തോന്നൻ വിനോദ് എന്ന വിനോദ് എന്നിവരാണ് ആക്രമണ കേസിലെ ഒന്നുമുതൽ അഞ്ചു വരെയുള്ള പ്രതികൾ.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 143 ( നിയമവിരുദ്ധ സംഘത്തിലെ അംഗമാകൽ) , 147 (ലഹളനടത്തൽ) , 148 ( മാരകായുധം ധരിച്ച് ലഹള നടത്തൽ) , 149 (പൊതു ലക്ഷ്യം നേടുവാനായി നിയമ വ രുദ്ധ സംഘത്തിൽ അംഗമാകൽ) , 294- ബി (അശ്ലീല പദപ്രയോഗം) , 323 ( സ്വേച്ഛയാലുള്ള ദേഹോപദ്രവം ) , 324 (മാരകായുധം കൊണ്ടുടുള്ള ദേഹോപദ്രവം ) , 506 (ശശ) ( ഭീഷണിപ്പെടുത്തി മരണ ഭയമുളവാക്കൽ), ആയുധ നിയമത്തിലെ വകുപ്പ് 27 എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കോടതി പ്രതികളെ വിചാരണ ചെയ്യുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP