Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബൈക്കിൽ കറങ്ങി നടന്ന് വിജനമായ റോഡുകളിലൂടെ ഒറ്റയ്ക്ക് നടന്നു പോകുന്ന സ്ത്രീകളേയും സ്‌കൂൾ വിദ്യാർത്ഥിനികളെയും കയറിപ്പിടിച്ച് ദേഹോപദ്രവം ഏൽപ്പിക്കൽ പതിവ്; പ്രതി ഹബീബ് റഹ്മാൻ പിടിയിൽ; കസ്റ്റഡിയിൽ എടുത്തത് പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടുന്നതിനിടെ

ബൈക്കിൽ കറങ്ങി നടന്ന് വിജനമായ റോഡുകളിലൂടെ ഒറ്റയ്ക്ക് നടന്നു പോകുന്ന സ്ത്രീകളേയും സ്‌കൂൾ വിദ്യാർത്ഥിനികളെയും കയറിപ്പിടിച്ച് ദേഹോപദ്രവം ഏൽപ്പിക്കൽ പതിവ്; പ്രതി ഹബീബ് റഹ്മാൻ പിടിയിൽ; കസ്റ്റഡിയിൽ എടുത്തത് പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടുന്നതിനിടെ

ജംഷാദ് മലപ്പുറം

മലപ്പുറം: ബൈക്കിൽ കറങ്ങി നടക്കുന്ന പ്രതി വിജനമായ റോഡുകളിലൂടെ തനിച്ചു നടന്നു പോകുന്ന സ്ത്രീകളേയും സ്‌കൂൾ വിദ്യാർത്ഥിനികളെയും കയറിപ്പിടിച്ച് ദേഹോപദ്രവം ഏൽപ്പിക്കൽ പതിവ്. ഹബീബ് റഹ്മാനെ അവസാനം പിടികൂടിയത് പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടുന്നതിനിടെ. സ്ത്രീകളെയും വിദ്യാർത്ഥിനികളെയും പിന്തുടർന്ന് ദേഹോപദ്രവം ചെയ്യുന്ന യുവാവാണ് അറസ്റ്റിലായത്.

കരുളായി ചെട്ടിയിൽ കരിന്താർ സ്വദേശി വെട്ടൻ ഹബീബ് റഹ്മാനെ (22)യാണ് പൂക്കോട്ടുംപാടം എസ്‌ഐ രാജേഷ് അയോടൻ അറസ്റ്റ് ചെയ്തത്. ബൈക്കിൽ കറങ്ങി നടക്കുന്ന പ്രതി വിജനമായ റോഡുകളിലൂടെ തനിച്ചു നടന്നു പോകുന്ന സ്ത്രീകളേയും സ്‌കൂൾ വിദ്യാർത്ഥിനികളെയും കയറിപ്പിടിച്ച് ദേഹോപദ്രവം ഏൽപ്പിക്കുകയാണ് ചെയ്യാറുള്ളത്. കഴിഞ്ഞ വെള്ളിയാഴ്ച സ്‌കൂൾ വിദ്യാർത്ഥിനിയെ ഇത്തരത്തിൽ പിൻതുടർന്ന് ഉപദ്രവിക്കാൻ ശ്രമിച്ചതിന് പൂക്കോട്ടുംപാടം പൊലീസ് രജിസ്റ്റർ ചെയ്ത കേസ്സിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രദേശത്തെ സിസിടിവി കേന്ദ്രീകരിച്ചും, സമാന കുറ്റ കൃത്യങ്ങളിൽ ഉൾപ്പെട്ടവരെ കേന്ദ്രീകരിച്ചും പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചത്. ബന്ധു വീട്ടിൽ ഒളിവിൽ താമസിച്ചിരുന്ന പ്രതി, പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിക്കവെ പിൻതുടർന്ന് പിടികൂടുകയായിരുന്നു.

കുട്ടികൾക്കെതിരേയുള്ള ലൈംഗികാതിക്രമത്തിന് പ്രതിക്കെതിരെ പോക്സോ വകുപ്പും ചുമത്തിയിട്ടുണ്ട്. പൊതു സ്ഥലത്ത് സ്ത്രീകളോട് മോശമായി പെരുമാറിയതിന് മുമ്പും പ്രതിക്കെതിരേ പൊലീസ് കേസ്സെടുത്തിട്ടുണ്ട്. പ്രതി സമാന കുറ്റകൃത്യങ്ങൾ മുമ്പും നടത്തിയിട്ടുണ്ടെങ്കിലും മാനഹാനി ഭയന്ന് പലരും പരാതിയുമായി മുൻപോട്ടു വരാത്തതാണ് പ്രതിക്ക് പ്രോത്സാഹനമായത്. എഎസ്ഐ മാരായ സൈനുൽ ആബിദീൻ, വി.കെ. പ്രദീപ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ സുനിൽ, സി.പി.ഓമാരായ എസ്. അഭിലാഷ്, ടി. നിബിൻദാസ്, ഇ.ബി. രജീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP