Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വീടിനകത്ത് അതിക്രമിച്ചു കയറി ഉറങ്ങിക്കിടന്ന വീട്ടമ്മയെ ബലാൽസംഗം ചെയ്യാൻ ശ്രമം; യുവാവ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാവിധി ഈ മാസം 31 ന്

വീടിനകത്ത് അതിക്രമിച്ചു കയറി ഉറങ്ങിക്കിടന്ന വീട്ടമ്മയെ ബലാൽസംഗം ചെയ്യാൻ ശ്രമം; യുവാവ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാവിധി ഈ മാസം 31 ന്

ജംഷാദ് മലപ്പുറം

മലപ്പുറം: ആളില്ലാത്ത സമയത്ത് വീടിനകത്ത് അതിക്രമിച്ചു കയറി ഉറങ്ങിക്കിടക്കുകയായിരുന്ന വീട്ടമ്മയെ ബലാൽസംഗം ചെയ്യാൻ ശ്രമം. യുവാവ് കുറ്റക്കാരനെന്ന് കോടതി. മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ഇന്ന് വിധിച്ചത്.

പ്രതിക്കുള്ള ശിക്ഷ ഈ മാസം 31 ന് വിധിക്കും. നിലമ്പൂർ ഏനാന്തി പാത്തിപ്പാറ വാഴപ്പറമ്പിൽ വി പി രമേശ് എന്ന സുന്ദരൻ (35) ആണ് പ്രതി. പരാതിക്കാരിയുടെ നിലമ്പൂർ മുക്കർശിക്കുന്നിലുള്ള വീട്ടിൽ അതിക്രമിച്ചുകയറിയായിരുന്നു ബലാൽസംഗ ശ്രമം. 2013 ഓഗസ്റ്റ് 19ന് പുലർച്ചെ 2.45നാണ് കേസിന്നാസ്പദമായ സംഭവം. കേസിലെ 15 സാക്ഷികളിൽ 9 പേരെ പ്രോസിക്യൂഷനു വേണ്ടി ഹാജരായ പബ്ലിക് പ്രോസിക്യൂട്ടർ സി വാസു കോടതി മുമ്പാകെ വിസ്തരിച്ചു. നിലമ്പൂർ സി ഐ സുനിൽ പുളിക്കലാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.

അതേ സമയം ബന്ധുവീട്ടിൽ വിരുന്നെത്തിയ നാലു വയസ്സുകാരിയെ മറ്റൊരു വീട്ടിലേക്കുകൊണ്ടുപോയി പീഡിപ്പിച്ച 65കാരൻ കഴിഞ്ഞ ദിവസമാണ് പെരുമ്പടപ്പിൽ പിടിയിലാത്. .മാറഞ്ചേരി പനമ്പാട് അവുണ്ടിത്തറ സ്വദേശി രാധാകൃഷ്ണൻ(65)നെയാണ് പെരുമ്പടപ്പ് എസ്‌ഐ സുരേഷും സംഘവും അറസ്റ്റ് ചെയ്തത്.കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്.കുട്ടിയുടെ മാതാവ് ചൈൽഡ് ലൈനിന് നൽകിയ പരാതിയിൽ ചൈൽഡ് ലൈനിന്റെ നിർദേശപ്രകാരം പെരുമ്പടപ്പ് പൊലീസ് കേസെടുക്കുകയായിരുന്നു.

പെരിന്തൽമണ്ണ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. പ്രതി മാറഞ്ചേരി പനമ്പാട് അവുണ്ടിത്തറ സ്വദേശി രാധാകൃഷ്ണന് വിവാഹതനാണെങ്കിലും ഭാര്യയും മക്കളും ഇയാളോടൊപ്പമില്ല. കുടുംബ പ്രശ്‌നത്തെ തുടർന്നു ഇവർ വേറെപോയതാണ്. പ്രതി രാധാകൃഷ്ണൻ ബന്ധുവീട്ടിൽ വിരുന്നു വന്ന നാലു വയസ്സുകാരിയെ അവരുടെ വീട്ടിൽ നിന്നും തന്ത്രപൂർവം തന്റെ വീട്ടിലേക്ക് കൊണ്ടുവന്നാണ് ലൈംഗികമായി പീഡിപ്പിച്ചത്. രാധാകൃഷ്ണൻ വീട്ടിൽ തനിയെയാണിപ്പോൾ താമസം. പെൺകുട്ടിയുടെ സ്വഭാവത്തിൽവന്ന വ്യത്യാസം കാരണം മാതാവ് സംസാരിച്ചതോടെയാണ് പീഡന വിവരം പുറത്തുവന്നത്. ഇതോടെ കുട്ടിയുടെ മാതാവ് ചൈൽഡ് ലൈനിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ചൈൽഡ് ലൈൻ വിവരം പെരുമ്പടപ്പ് പൊലീസിന് കൈമാറിയതോടെയാണ് പൊലീസ് കേസെടുത്തത്. പൊന്നാനി ജുഡീഷ്യൽ കോടതി പ്രതിയെ പിടികൂടിയപ്പോൾ അവധിയായതിനാൽ പ്രതിയെ പെരിന്തൽമണ്ണ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ്ഹാജരാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP