Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജൂവലറി ഉടമയുടെ ഒരു കോടി രൂപയുടെ നികുതി വെട്ടിപ്പ് 20 ലക്ഷമാക്കാൻ 10 ലക്ഷം കൈക്കൂലി; പ്രതികളായ ആദായ നികുതി ഉദ്യോഗസ്ഥർക്ക് മേൽ സിബി ഐ കോടതി കുറ്റം ചുമത്തി; ചാർട്ടേഡ് അക്കൗണ്ടന്റ് മാപ്പുസാക്ഷി

ജൂവലറി ഉടമയുടെ ഒരു കോടി രൂപയുടെ നികുതി വെട്ടിപ്പ് 20 ലക്ഷമാക്കാൻ 10 ലക്ഷം കൈക്കൂലി; പ്രതികളായ ആദായ നികുതി ഉദ്യോഗസ്ഥർക്ക് മേൽ സിബി ഐ കോടതി കുറ്റം ചുമത്തി; ചാർട്ടേഡ് അക്കൗണ്ടന്റ് മാപ്പുസാക്ഷി

അഡ്വ.പി.നാഗ് രാജ്‌

തിരുവനന്തപുരം: ജൂവലറി ഉടമയുടെ ഒരു കോടി രൂപയുടെ ആദായ നികുതി വെട്ടിപ്പ് കണ്ടു പിടിച്ച ശേഷം ഇരുപത് ലക്ഷമാക്കി കുറച്ച് നൽകാൻ 10 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട് വാങ്ങിയ കേസിൽ ആദായ നികുതി വകുപ്പ് അസി.കമ്മീഷണർമാരടക്കം നാലു പ്രതികൾക്ക് മേൽ തിരുവനന്തപുരം സി ബി ഐ കോടതി കുറ്റം ചുമത്തി.

കോട്ടയം ജില്ലയുടെ ചുമതലയുള്ള ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരായ ശൈലേന്ദ്ര മാമിഡി , എസ്.ശരത് , തിരുവല്ല പൂവത്ത് ജൂവലറി ഉടമ ജോയ് തോമസ് , കൈക്കൂലി ഇടപാടിൽ ഇടനിലക്കാരനായി പ്രവർത്തിച്ച കോട്ടയം കുമരകം ബാക്ക് വാട്ടർ റിസോർട്ട് ഫിനാൻസ് മാനേജർ തോമസ് കുര്യൻ എന്നിവരാണ് 10 ലക്ഷം രൂപയുടെ കൈക്കൂലി കേസിലെ ഒന്നു മുതൽ നാലു വരെയുള്ള പ്രതികൾ. കേസിന് ബലം പകരാൻ എഫ് ഐ ആറിൽ പ്രതിപ്പട്ടികയിലുണ്ടായിരുന്നതും ജൂവലറി ഉടമയുടെയും ബാക്ക് വാട്ടർ റിസോർട്ടിന്റെയും നികുതി റിട്ടേണുകൾ കൈകാര്യം ചെയ്തിരുന്നയാളുമായ ചാർട്ടേഡ് അക്കൗണ്ടന്റ് മനുവിനെ സിബിഐ മാപ്പു സാക്ഷിയാക്കി. മനു താൻ ചെയ്ത കൃത്യങ്ങളും മറ്റു പ്രതികൾ ചെയ്ത കൃത്യങ്ങളും കേസന്വേഷണ ഘട്ടത്തിൽ മജിസ്‌ട്രേട്ടിന് ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 164 പ്രകാരം രഹസ്യമൊഴി നൽകി. മൊഴിയുടെ അടിസ്ഥാനത്തിൽ മനുവിന് മാപ്പ് നൽകി പ്രതിസ്ഥാനത്ത് നിന്ന് കുറവ് ചെയ്ത് സാക്ഷിപ്പട്ടികയിൽ ഉൾപ്പെടുത്താൻ സിബിഐ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയിൽ അപേക്ഷ നൽകി. മനുവിനെ നേരിട്ടു കോടതിയിൽ വിളിച്ചു വരുത്തിയ കോടതി മനുവിന്റെ ഭാഗം കൂടി കേട്ട ശേഷം ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 306 പ്രകാരം മാപ്പു നൽകി പ്രതിസ്ഥാനത്ത് നിന്ന് കുറവ് ചെയ്ത് മാപ്പുസാക്ഷിയാക്കുകയായിരുന്നു.

2005 ഒക്ടോബർ 12നാണ് കേസിനാസ്പദമായ കൈക്കൂലി വാങ്ങൽ സംഭവം നടന്നത്. പണം നൽകിയെങ്കിലും ജൂവലറി ഉടമക്ക് നികുതി നേട്ടം കിട്ടും മുമ്പേ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തൊണ്ടിപ്പണം കുമരകം റിസോർട്ടിൽ നിന്നും പിടിച്ചെടുക്കുകയായിരുന്നു. കൈക്കൂലിപ്പണം കൈപ്പറ്റുന്നതിലേക്ക് ആദായ നികുതി വകുപ്പ് ഉദ്യോസ്ഥരായ രണ്ടു പ്രതികളും ജൂവലറി ഉടമയുടെ ആതിഥ്യം സ്വീകരിച്ച് 2005 ഒക്ടോബർ 12 മുതൽ 14 വരെ റിസോർട്ടിൽ തങ്ങിയതായും ഉച്ചക്ക് 2.30 മണിക്ക് തുക കൈപ്പറ്റിയതായും കോടതി ചുമത്തിയ കുറ്റപത്രത്തിൽ പറയുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP