Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ദളിത് യുവതിയെ കൂട്ട ബലാൽസംഗം ചെയ്ത കേസ്: കരടി ബൈജു അടക്കം 4 പ്രതികളെ ഹാജരാക്കാൻ ജില്ലാ കോടതി ഉത്തരവ്

ദളിത് യുവതിയെ കൂട്ട ബലാൽസംഗം ചെയ്ത കേസ്: കരടി ബൈജു അടക്കം 4 പ്രതികളെ ഹാജരാക്കാൻ ജില്ലാ കോടതി ഉത്തരവ്

അഡ്വ.പി.നാഗ് രാജ്‌

തിരുവനന്തപുരം:ദളിത് യുവതിയെ സംഘം ചേർന്ന് ലൈംഗികമായി പീഡിപ്പിച്ച കേസിൽ കുപ്രസിദ്ധ ഗുണ്ട കരടി ബൈജു അടക്കം 4 പ്രതികളെ കോടതിയിൽ ഹാജരാക്കാൻ തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി കെ.ബാബു ഉത്തരവിട്ടു. നവംബർ 7 ന് പ്രതികളെ ഹാജരാക്കാൻ പോത്തൻകോട് പൊലീസ് സർക്കിൾ ഇൻസ്‌പെക്ടറോടാണ് കോടതി ഉത്തരവിട്ടത്.

കരടി ബൈജു എന്ന ബൈജു , യഹിയ , വെള്ളച്ചി രതീഷ് എന്ന രതീഷ് , പരുന്തു ബിജു എന്ന ബിജുലാൽ എന്നിവരാണ് കൂട്ട ബലാൽസംഗക്കേസിലെ ഒന്നു മുതൽ നാലു വരെയുള്ള പ്രതികൾ. 2013 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആറ്റിങ്ങൽ മജിസ്‌ട്രേട്ട് കോടതിയിൽ നിന്നും 2019 ഫെബ്രുവരി 1 നാണ് വിചാരണക്കായി കേസ് കമ്മിറ്റ് ചെയ്ത് സെഷൻസ് കോടതിക്കയച്ചത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP