Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കരിപ്പൂരിൽ വന്നിറങ്ങിയ യാത്രക്കാരനെ കവർച്ചയ്ക്ക് ശേഷം പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി ഹൈവേയിൽ ഉപേക്ഷിച്ച കേസ്: സംഘത്തിന്റെ സൂത്രധാരൻ പിടിയിൽ; വയനാടുകാരനായ പ്രതി വലയിലായത് അടുത്ത കവർച്ചയ്ക്ക് പദ്ധതിയിടാൻ കരിപ്പൂരിൽ എത്തിയപ്പോൾ

കരിപ്പൂരിൽ വന്നിറങ്ങിയ യാത്രക്കാരനെ കവർച്ചയ്ക്ക് ശേഷം പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി ഹൈവേയിൽ ഉപേക്ഷിച്ച കേസ്: സംഘത്തിന്റെ സൂത്രധാരൻ പിടിയിൽ; വയനാടുകാരനായ പ്രതി വലയിലായത് അടുത്ത കവർച്ചയ്ക്ക് പദ്ധതിയിടാൻ കരിപ്പൂരിൽ എത്തിയപ്പോൾ

ജംഷാദ് മലപ്പുറം

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വന്നിറങ്ങിയ കർണ്ണാടക സ്വദേശിയെ തട്ടിക്കൊണ്ടു പോയി മർദ്ദിച്ച്, കവർച്ച ചെയ്ത ശേഷം പ്രകൃതി വിരുദ്ധ പീഠനനത്തിന് ഇരയാക്കിയ ശേഷം ഹൈവേയിൽ ഉപേക്ഷിച്ച സംഭവത്തിൽ 9 അംഗ കവർച്ചാ സംഘത്തിലെ മുഖ്യ സൂത്രധാരനെ കൊണ്ടോട്ടി സി ഐ കെ എം ബിജുവിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം പിടികൂടി. വയനാട് കല്ലൂർകുന്നു പലിശക്കൊട്ടു ജിതിൻ ഘോഷ് (32)ആണ് പി ടിയിലായത്.

അടുത്ത കവർച്ചക്കു പദ്ധതിയിടുന്നതിനായി കൊണ്ടോട്ടി എയർപോർട്ട് പരിസരത്ത് എത്തിയപ്പോൾ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽഅന്വേഷണസംഘത്തിന്റെപിടിയിലാകുകയായിരുന്നു. 2020 ഫെ ബ്രുവരി എട്ടിനാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്.

അന്ന് പുലർച്ചെ 4.30 ന് കരിപൂരിൽ വിമാനമിറങ്ങിയ പരാതിക്കാരൻ പുറത്തിറങ്ങി മറ്റൊരു യാത്ര ക്കാരനേയും കൂട്ടി ഓട്ടോയിൽ ഫരൂഖ് റയിൽവേ സ്റ്റേഷനിലേക്ക് യാത്ര ചെയ്യുന്ന സമയം ഹൈവേയിൽ കൊട്ടപ്പുറത്തിനു സമീപം വച്ച് ബൈക്കിലും ക്രൂയിസറിലും വന്ന സംഘം ഓട്ടോ തടഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മുളകു സ്പ്രേ അടിച്ച് പരാതിക്കാരനെ തട്ടിക്കൊണ്ടു പോയി ഇയാളുടെ കൈവശം ഉണ്ടായിരുന്ന എ ടി എം കാർഡ് ഉപയോഗിച്ച് 30,000 രൂപയും , വിദേശ കറൻസികളും എടുത്ത ശേഷം കടലുണ്ടി പാലത്തിനു സമീപം കൊണ്ടുപോയി മർദ്ദിച്ച്, പ്രകൃതി വിരുദ്ധ പീഠനത്തിന് ഇരയാക്കിയ ശേഷം തേഞ്ഞിപ്പാലം ഹൈവേയിൽ ഉപേക്ഷിക്കുകയായിരുന്നു.

ജില്ലാ പൊലീസ് മേധാവി പ്രത്യേക അന്വോഷണ സംഘം രൂപ വത്കരിക്കുകയുംപ ഴുതടച്ചു നടത്തിയ അന്വേ ഷണത്തിൽ പരപ്പനങ്ങാടി സ്വദേശികളായ മുസ്ലിയാർ വീട്ടിൽ റഷീദ്, ഇസ് ഹാ ഖ്, കോയാന്റെ പുരക്കൽ ഇസ്മയിൽ, യൂസഫിന്റെ പുരക്കൽ അറാഫത്ത്, കോഴിക്കോട് സ്വദേശികളായ നിജിൽ രാജ് , ഹയനേഷ്, ഹരിശങ്കർ, സുദർശൻ എന്നിവരെ പിടികൂടിയിരുന്നു. വാഹനങ്ങളും കസ്റ്റഡിയിൽ എടുത്തിരുന്നു. ഇപ്പോൾ പിടിയിലായ ചോദ്യം ചെയ്തതിൽ കൂട്ടുപ്രതികളായ കാസർക്കോട് മംഗലാപുരം ഭാഗത്തുള്ളവരെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇവർക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കി.

ഓപ്പറേഷൻ റേഞ്ചറിന്റെ ഭാഗമായി സുപ്രധാന കുറ്റകൃത്യങ്ങിൽ ഉൾപ്പെട്ട പ്രതികളെ പിടികൂടുന്നതിന്നു നാല്പതോളം സി സി ടി വി ക്യാമറകൾ പരിശോധിച്ചു. . ഇയാൾക്കെതിരെ 2 അടിപിടി കേസുകൾ ബത്തേരി സ്റ്റേഷനിൽ ഉണ്ട്.

ജില്ലാ പൊലീസ് മേധാവി ഡ അബ്ദുൾ കരീമിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മലപ്പുറം ഡി വൈ എസ് പി ഹരിദാസി ന്റെ നിർദ്ദേശപ്രകാരം എസ് ഐ വിനോദ് വലിയാറ്റൂർ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘ മാണ് പ്രതി യെ അറസ്റ്റ ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP