Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വഴിത്തർക്കത്തിന്റെ പേരിൽ ഗുണ്ടകളെ വിട്ടു വിരട്ടി; പിന്നാലെ തർക്ക്ം മൂത്തതോടെ അയൽവാസി യുവാവിന്റെ കൈവിരലുകൾ വെട്ടിമാറ്റി

വഴിത്തർക്കത്തിന്റെ പേരിൽ ഗുണ്ടകളെ വിട്ടു വിരട്ടി; പിന്നാലെ തർക്ക്ം മൂത്തതോടെ അയൽവാസി യുവാവിന്റെ കൈവിരലുകൾ വെട്ടിമാറ്റി

സ്വന്തം ലേഖകൻ

കൊല്ലം: വഴിതർക്കത്തെ തുടർന്ന് ഉണ്ടായ അടിപിടിയിൽ യുവാവിന് വെട്ടേറ്റു വിരലുകൾ അറ്റു. മരുതംപള്ളി സ്വദേശി ഉണ്ണിക്കാണ് വെട്ടേറ്റത്. ഇയാളെ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ഒൻപതര മണിയോടെ മരുതംപള്ളിയിലാണ് സംഭവം. കഴിഞ്ഞ രണ്ട് വർഷമായി ഉണ്ണിയും അയൽവാസിയും ബന്ധുവുമായ സേതുവും തമ്മിൽ വഴിയെ ചൊല്ലിയുള്ള തർക്കം നിലനിന്നിരുന്നു. ഉണ്ണി അന്യായമായി പുരയിടം കയ്യേറിയതിനെ ചൊല്ലി നേരത്തെ പലപ്രാവശ്യവും വാക്കേറ്റവും അടിപിടിയും ഉണ്ടായിടുണ്ട്.

ഇതിനിടയിൽ ഉണ്ണി ഗുണ്ടകളെ ഉപയോഗിച്ച് സേതുവിനെ വിരട്ടിയതോടെയാണ് പ്രശ്നങ്ങൾ രൂക്ഷമായത്. ഇന്ന് രാവിലെ വീണ്ടും വഴിയെ ചൊല്ലി തർക്കം ഉണ്ടായി. തുടർന്ന് സേതു ഉണ്ണിയെ കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. രണ്ട് കൈവിരലുകൾ വെട്ടിമാറ്റിയ നിലയിലാണ്. പൊലീസ് എത്തിയാണ് ഉണ്ണിയെ ആശുപത്രിയിലേക്ക് മാറ്റിയത്. സേതുവിനെ സംഭവസ്ഥലത്ത് നിന്നും പൊലീസ് കസ്റ്റഡിയിൽ എടുത്തു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP