Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202003Thursday

ടൈറ്റാനിയം കേസ് സിബിഐ ഏറ്റെടുക്കേണ്ടെന്ന കേന്ദ്ര സർക്കാർ തീരുമാനം: യുഡിഎഫ്-ബിജെപി പരസ്യ ധാരണയുടെ ഫലം; അന്വേഷണ ഏജൻസികളെ ദുരുപയോഗപ്പെടുത്തുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്

ടൈറ്റാനിയം കേസ് സിബിഐ ഏറ്റെടുക്കേണ്ടെന്ന കേന്ദ്ര സർക്കാർ തീരുമാനം: യുഡിഎഫ്-ബിജെപി പരസ്യ ധാരണയുടെ ഫലം; അന്വേഷണ ഏജൻസികളെ ദുരുപയോഗപ്പെടുത്തുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബിജെപി- യു.ഡി.എഫ് കൂട്ടുകെട്ടിനായി അന്വേഷണ ഏജൻസികളെ ദുരുപയോഗപ്പെടുത്തുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് 68 കോടി രൂപയുടെ അഴിമതി നടന്ന ടൈറ്റാനിയം കേസ് സിബിഐ ഏറ്റെടുക്കേണ്ടതില്ലെന്ന കേന്ദ്ര സർക്കാർ തീരുമാനമെന്ന് സിപിഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

2019 സെപ്റ്റംബർ 3 നാണ് സംസ്ഥാന സർക്കാർ സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്. വിജിലൻസ് അന്വേഷണ റിപ്പോർട്ടും സാക്ഷിമൊഴികളും അനുബന്ധ രേഖകളും സിബിഐക്ക് കൈമാറുകയും ചെയ്തു. അന്താരാഷ്ട്ര ബന്ധങ്ങളുള്ള കേസിൽ പ്രതികളെ പിടികൂടാൻ ഇന്റർപോളിന്റെ സഹായം തേടിയപ്പോൾ നയതന്ത്ര മാർഗ്ഗങ്ങൾ ഉപയോഗിക്കാൻ ആവശ്യപ്പെട്ടതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഈ കേസ് സിബിഐ ക്ക് വിടാൻ തീരുമാനിച്ചത്.

ഉമ്മൻ ചാണ്ടിയേയും ചെന്നിത്തലയേയും ഇബ്രാഹിം കുഞ്ഞിനേയും പ്രതിചേർത്ത് അന്വേഷണം നടത്താൻ തിരുവനന്തപരം വിജിലൻസ് കോടതി വിധി പ്രഖ്യാപിച്ചതിനെ തുടർന്നാണ് വിജിലൻസ് അന്വേഷണം തുടങ്ങിയത്. ഇതിനെതിരെ ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചെ ങ്കിലും അന്വേഷണം തുടരാനാണ് കോടതി വിധിച്ചത്. ഇത്രയും ഗൗരവമേറിയ കേസിൽ കോൺഗ്രസിനേയും ലീഗിനേയും രക്ഷപ്പെടു ത്താനാണ് പ്രധാനമന്ത്രി കൈകാര്യം ചെയ്യുന്ന വകുപ്പ് തന്നെ സിബിഐ അന്വേഷണം വേണ്ടെന്ന തീരുമാനമെടുത്തത്. ഇത് യു.ഡി.എഫും - ബിജെപിയും തമ്മിൽ പരസ്യധാരണ തന്നെയാണ് ഉള്ളതെന്ന് വ്യക്തമാക്കുന്നു .

മാറാട് കേസിൽ സിബിഐ അന്വേഷണം തുടരാത്തതും ഇതിന്റെ ഭാഗമാണ്. മാറാട് കേസ് സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തിയ പാർട്ടിയാണ് ബിജെപി. മുസ്ലിംലീഗിനെ രക്ഷപ്പെടു ത്താനായാണ് ഈ കേസിൽ സിബിഐ അന്വേഷണം മരവിപ്പിച്ചിട്ടുള്ളത്.

പാവങ്ങൾക്ക് വിട് നൽകുന്ന ലൈഫ് പദ്ധതി അട്ടിമറിക്കുന്നതിനായി കോൺഗ്രസ് എംഎ‍ൽഎ നൽകിയ പരാതിയിൽ ഉടൻ എഫ്.ഐ.ആർ കോടതിയിൽ സമർപ്പിച്ചതും ഇതേ സിബിഐ ആണ്. പല സംസ്ഥാനങ്ങളിലും രാഷ്ട്രീയ എതിരാളികൾക്ക് എതിരെ ഇ.ഡിയേയും സിബിഐ യേയും ബിജെപി ദുരുപയോഗിക്കുകയാണ്. ഇതുകൊണ്ടാണ് രാജസ്ഥാനും, പശ്ചിമ ബംഗാളിനും പിന്നാലെ കോൺഗ്രസ് ശിവസേന സഖ്യം ഭരിക്കുന്ന മഹാരാഷ്ട്രയിലും സിബിഐക്ക് നിയന്തണം എർപ്പെടുത്തിയതെന്നും സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP