Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പിണറായിയിൽ വിജയാഹ്ലാദ പ്രകടനത്തിനു നേർക്കു ബോംബേറ്; സിപിഐ(എം) പ്രവർത്തകൻ കൊല്ലപ്പെട്ടു; മട്ടന്നൂരിലും തലശേരിയിലും സിപിഐ(എം) പ്രകടനത്തിനു നേർക്ക് ബോംബെറിഞ്ഞു

പിണറായിയിൽ വിജയാഹ്ലാദ പ്രകടനത്തിനു നേർക്കു ബോംബേറ്; സിപിഐ(എം) പ്രവർത്തകൻ കൊല്ലപ്പെട്ടു; മട്ടന്നൂരിലും തലശേരിയിലും സിപിഐ(എം) പ്രകടനത്തിനു നേർക്ക് ബോംബെറിഞ്ഞു

കണ്ണൂർ: സിപിഐ(എം) വിജയാഹ്ലാദ പ്രകടനത്തിനു നേർക്ക് ആർഎസ്എസുകാരുടെ ബോംബേറിൽ ഒരാൾ കൊല്ലപ്പെട്ടു. കണ്ണൂർ പിണറായിയിലാണു സംഭവം.

രവിയാണ് മരിച്ചത്. വിജയാഹ്ലാദ പ്രകടനത്തിന് നേരെ ആർഎസ്എസ് പ്രവർത്തകർ ബോംബെറിയുകയായിരുന്നു. തുടർന്ന് ഇയാളുടെ മേൽ ആർഎസ്എസുകാർ കാർ കയറ്റാനും ശ്രമിച്ചു.

ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മട്ടന്നൂരിലും തലശേരിയിലും സിപിഐഎമ്മുകാർക്കു നേരെ ബോംബേറുണ്ടായി.

തിരുവനന്തപുരത്ത് നേമത്തും ആർഎസ്എസ് പ്രവർത്തർ അക്രമം നടത്തിയെന്നു സിപിഐ(എം) പ്രവർത്തകർ പറഞ്ഞു. നേമത്ത് വി ശിവൻകുട്ടിയുടെ പ്രചാരണത്തിന്റെ കാര്യങ്ങൾ നിയന്ത്രിച്ചിരുന്ന പാപ്പനംകോട്ടെ മേഖലാക്കമ്മിറ്റി ഓഫീസ് തകർക്കാൻ ശ്രമിച്ചു. കാരയ്ക്കാമണ്ഡപത്തെ പെട്രോൾ പമ്പിനു നേരെയും അക്രമം നടന്നു.

ബിജെപിയുടെ ആഹ്ലാദ പ്രകടനത്തിനിടെ റോഡരികിലൂടെ നടന്ന വയോധികയെ പ്രവർത്തകരുടെ വാഹനമിടിച്ചിട്ടതായും പരാതിയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP