Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വേലി തന്നെ വിളവ് തിന്നുമ്പോൾ; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം പിടിയിലായത് എൽഡിഎഫ് സ്ഥാനാർത്ഥിയുടെ പോസ്റ്റർ നശിപ്പിക്കുന്നതിനിടെ; ബിനുവും സംഘവും മേഖല തിരിച്ച് യുഡിഎഫ്, എൽഡിഎഫ് സ്ഥാനാർത്ഥികളുടെ പോസ്റ്ററുകൾ നശിപ്പിച്ചിരുന്നത് പാർട്ടി നേതൃത്വങ്ങളെ തമ്മിലടിപ്പിക്കാൻ

വേലി തന്നെ വിളവ് തിന്നുമ്പോൾ; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം പിടിയിലായത് എൽഡിഎഫ് സ്ഥാനാർത്ഥിയുടെ പോസ്റ്റർ നശിപ്പിക്കുന്നതിനിടെ; ബിനുവും സംഘവും മേഖല തിരിച്ച് യുഡിഎഫ്, എൽഡിഎഫ് സ്ഥാനാർത്ഥികളുടെ പോസ്റ്ററുകൾ നശിപ്പിച്ചിരുന്നത് പാർട്ടി നേതൃത്വങ്ങളെ തമ്മിലടിപ്പിക്കാൻ

മറുനാടൻ ഡെസ്‌ക്‌

അഞ്ചാലുംമൂട്; മുട്ടനാടുകളെ തമ്മിലിടിപ്പിച്ച് ചോര കുടിക്കുന്ന ചെന്നായകളെക്കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്. ഇവിട അത്തരത്തിലാണ് ഒരു സിപിഎം പ്രവർത്തകനും ചെയ്തിരിക്കുന്നത്. തിരഞ്ഞെടുപ്പിന് ദിവസങ്ങൾ ശേഷിക്കെ സ്ഥാനാർത്ഥികളുടെ പോസ്റ്ററുകളും ബാനറുകളും സ്ഥിരമായി നശിപ്പിച്ചു വന്ന സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം പിടിയിലാവുകയായിരുന്നു.

എൽഡിഎഫ് സ്ഥാനാർത്ഥിയുടെ പോസ്റ്റർ നശിപ്പിക്കുന്നതിനിടെയാണ് ബ്രാഞ്ച കമ്മിറ്റി അംഗം പൊലീസ് പിടിയിലായത്. സംഘത്തിലുണ്ടായിരുന്ന മൂന്നുപേർ കടന്നുകളഞ്ഞു. സിപിഎം മുരുന്തൽ ബ്രാഞ്ച് കമ്മിറ്റി അംഗം ബിനു ബോസിനെ (30)യാണ് പിടികൂടിയത്. പാർട്ടി നേതൃത്വങ്ങളെ തമ്മിലടിപ്പിക്കാൻ മേഖല തിരിച്ച് യുഡിഎഫ്, എൽഡിഎഫ് സ്ഥാനാർത്ഥികളുടെ പോസ്റ്ററുകൾ നശിപ്പിക്കുകയായിരുന്നു ബിനുവിന്റെ നേതൃത്വത്തിലുള്ള സംഘമെന്നു പൊലീസ് പറഞ്ഞു. ഇതിന്റെ പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്നും പൊലീസ് അറിയിച്ചു.

തൃക്കടവൂർ മുരുന്തൽ മേഖലയിൽ പോസ്റ്ററുകളും ബാനറുകളും നശിപ്പിക്കുന്നതു പതിവായതോടെ പൊലീസിൽ പരാതി ലഭിച്ചിരുന്നു. ഇന്നലെ പുലർച്ചെ മുരുന്തൽ മേഖലയിൽ പട്രോളിങ് നടത്തിയ പൊലീസ് എൻ.കെ.പ്രേമചന്ദ്രന്റെ പോസ്റ്ററുകളും ബാനറുകളും നശിപ്പിക്കപ്പെട്ട നിലയിൽ കണ്ടെത്തി. തുടർന്നു പരിശോധന നടത്തിയപ്പോൾ നാലംഗ സംഘം എൽഡിഎഫിന്റെ പോസ്റ്ററുകൾ വലിച്ചു കീറുന്നതു കണ്ടു. പൊലീസ് അടുത്തെത്തിയപ്പോഴേക്കും 3 പേർ ഓടിക്കളഞ്ഞു. മദ്യലഹരിയിലായിരുന്ന ബിനു ബോസിനെ പൊലീസ് പിടികൂടുകയായിരുന്നു. മൂന്നുപേരുടെയും ദൃശ്യങ്ങൾ പൊലീസ് വാഹനത്തിലെ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ഇവർക്കായി തിരച്ചിൽ ആരംഭിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP