Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അജ്ഞാതവാഹനം ഇടിച്ച് സിപിഎം നേതാവ് കൊല്ലപ്പെട്ടു; അപകടം കുമാരനല്ലൂരിൽ വച്ച്; അന്തരിച്ചത് സിപിഎം ഏറ്റുമാനൂർ ഏരിയ കമ്മിറ്റി അംഗം പി.എസ്. അനിയൻ

മറുനാടൻ ഡെസ്‌ക്‌

കോട്ടയം:  എം.സി റോഡിൽ കുമാരനല്ലൂരിനു സമീപം ശനിയാഴ്ച രാത്രിയുണ്ടായ വാഹനാപകടത്തിൽ സിപിഎം നേതാവ് തെള്ളകം പുല്ലംപ്ലായിൽ പി.എസ്. അനിയൻ മരിച്ചു. രാത്രി 9 മണിയോടെ നീലിമംഗലത്തിനും കുമാരനല്ലൂരിനുമിടയ്ക്കുള്ള പെട്രോൾ പമ്പിനു സമീപമായിരുന്നു അപകടം.

ബൈക്കിൽ കുമാരനല്ലൂർ ഭാഗത്തേക്ക് വരികയായിരുന്ന അനിയനെ അജ്ഞാതവാഹനം ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിച്ച വാഹനം നിർത്താതെ പോയി. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും പതിനൊന്നരയോടെ മരിച്ചു.

പേരൂർ വില്ലേജ് സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റും ഡയറക്ടർ ബോർഡ് അംഗവുമാണ്. സിപിഎം ഏറ്റുമാനൂർ ഏരിയ കമ്മിറ്റി അംഗവും സിഐടിയു ഏരിയ സെക്രട്ടറിയുമാണ്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP