Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കർണാടകത്തിൽ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്തി; സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കണ്ണൂരിലെത്തി കസ്റ്റഡിയിലെടുത്ത് മൈസൂർ സെൻട്രൽ ക്രൈംബ്രാഞ്ച്

കർണാടകത്തിൽ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്തി; സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കണ്ണൂരിലെത്തി കസ്റ്റഡിയിലെടുത്ത് മൈസൂർ സെൻട്രൽ ക്രൈംബ്രാഞ്ച്

മറുനാടൻ ഡെസ്‌ക്‌

കണ്ണൂർ: കഞ്ചാവ് കടത്തിയ കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പൊലീസ് പിടികൂടി. കണ്ണൂർ ചീങ്ങാകുണ്ടം ബ്രാഞ്ച് സെക്രട്ടറി സുഭിലാഷിനെയാണ് മൈസൂർ സെൻട്രൽ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ എടുത്തത്. ഇയാളുടെ സഹോദരൻ സുബിത്തും കസ്റ്റഡിയിലുണ്ട്. കർണാടകത്തിൽ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്തിയതുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. കേരളത്തിലേക്ക് 500 കിലോഗ്രാം കഞ്ചാവ് കടത്തിയതുമായി ബന്ധപ്പെട്ട് മൈസൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. മൈസൂരിൽ നിന്നുള്ള പൊലീസ് സംഘം കണ്ണൂരിലെത്തി ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. സുഭിലാഷിനെ പൊലീസ് ക്ലിയറൻസ് ഇല്ലാതെ കണ്ണൂരിൽ ആംബുലൻസ് ഡ്രൈവറായി നിയമിച്ചത് നേരത്തെ വിവാദമായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP