Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രഗതി ബാലഭവനിലെ കുട്ടികൾ പറഞ്ഞത് വാർഡന്റെ പീഡനത്തെ കുറിച്ചെന്ന് സിപിഎം; സ്ഥാപനത്തെ തകർക്കുന്നതിന് സിപിഎം ചില രക്ഷിതാക്കളെ കൂട്ടിപിടിച്ചെന്ന് ബിജെപി; ബാലഭവനിൽ നിന്നും കുട്ടികൾ ചാടിപ്പോകുകയും വാർഡനെ പൊലീസ് അറസ്റ്റുചെയ്യുകയും ചെയ്തതോടെ പരസ്പരം കൊമ്പ്‌കോർത്ത് ബിജെപിയും സിപിഎമ്മും

പ്രഗതി ബാലഭവനിലെ കുട്ടികൾ പറഞ്ഞത് വാർഡന്റെ പീഡനത്തെ കുറിച്ചെന്ന് സിപിഎം; സ്ഥാപനത്തെ തകർക്കുന്നതിന് സിപിഎം ചില രക്ഷിതാക്കളെ കൂട്ടിപിടിച്ചെന്ന് ബിജെപി; ബാലഭവനിൽ നിന്നും കുട്ടികൾ ചാടിപ്പോകുകയും വാർഡനെ പൊലീസ് അറസ്റ്റുചെയ്യുകയും ചെയ്തതോടെ പരസ്പരം കൊമ്പ്‌കോർത്ത് ബിജെപിയും സിപിഎമ്മും

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: തൃക്കാരിയൂരിൽ സേവാ കിരൺ നടത്തി വരുന്ന പ്രഗതി ബാലഭവനിൽ നിന്ന് കുട്ടികൾ ചാടിപ്പോവുകയും തുടർന്ന് ജാമ്യമില്ലാ വകുപ്പിൽ പ്രതി ചേർത്ത് ഇവിടുത്തെ വാർഡനെ പൊലീസ് അറസ്റ്ററ്റുചെയ്യുകയും ചെയ്ത സംഭവത്തിൽ സിപിഎമ്മും ബിജെപിയും കൊമ്പുകോർക്കുന്നു. കാര്യങ്ങൾ പെരുപ്പിച്ചു കാട്ടി സിപിഎം രാഷ്ട്രീയ നേട്ടത്തിന് വിനയോഗിക്കുകയാണെന്നും ബാലഭവന്റ പ്രവർത്തനം മാതൃകാപരമാണെന്നും നാടിന് അഭിമാനായ സ്ഥാപനത്തെ തകർക്കുന്നതിനുള്ള ആ സൂത്രിത നീക്കം ചെറുത്തു തോൽപ്പിക്കണമെന്നും ബിജെപി നിയോജക മണ്ഡലം കമ്മറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

വനവാസി മേഖലയിലെയും മറ്റു പ്രദേശങ്ങളുടെയും നിർധനരായ കുട്ടികൾക്ക് വേണ്ടി കഴിഞ്ഞ ഏഴ് വർഷമായി നല്ല നിലയിൽ പ്രവർത്തിക്കുന്ന ബാലഭവന്റെ പ്രവർത്തനത്തിൽ പ്രദേശവാസികൾകക്ഷിരാഷ്ട്രീയത്തിനതീതമായി സഹകരിക്കുന്നതിൽ അസ്വസ്ഥരായ സിപിഎം പ്രാദേശിക നേതൃത്വം ചില കുട്ടികളുടെ രക്ഷിതാക്കളെ ഉപയോഗപ്പെടുത്തി സ്ഥാപനത്തെ തകർക്കുന്നതിനു വേണ്ടി നടത്തുന്ന ഹീനമായ പ്രവർത്തികൾ ഉടൻ അവസാനിപ്പിക്കണമെന്നാണ് പാർട്ടി നേതൃത്വം പ്രസ്താവനയിൽ ആവശ്യപ്പെട്ടിട്ടുള്ളത്.

ബി എം എസ് കോതമംഗലം മേഖല കമ്മറ്റിയും ഇതേക്കുറിച്ച് ഏതാണ്ട് ഇത്തരത്തിൽ തന്നെയാണ് ഇന്ന് പ്രതികരിച്ചിട്ടുള്ളത്.സേവാ കിരൺ ചാരിറ്റബിൾ സൊസൈറ്റിയും അതിന് കീഴിൽ തൃക്കാരിയൂരിൽ പ്രവർത്തിച്ചുവരുന്ന പ്രഗതി ബാലഭവനും മാതൃകാപരവും പ്രശംസനീയവുമായ പ്രവർത്തനങ്ങളാണ് നടത്തി വരുന്നതെന്നും ഇതിന് കക്ഷി - രാഷ്ട്രീയ-ജാതി -മത വ്യത്യാസമില്ലാതെ ഏവരുടെയും പിന്തുണയും ഇതിനോടകം നേടിയെടുക്കാൻ സാധിച്ചിട്ടുണ്ടെന്നും ഈ പ്രസ്ഥാനങ്ങളെ തകർക്കാനുള്ള സിപിഎം ശ്രമം ചെറുത്തു തോല്പിക്കുമെന്നുമാണ് ബി.എം.എസ്.കോതമംഗലം മേഖല കമ്മിറ്റി പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുള്ളത്.

ബാലഭവനിൽ നിന്നും കുട്ടികൾ രക്ഷപെട്ടെന്നും പൊലീസ് ഇവിരെ കണ്ടെത്തിയെന്നും കുറ്റക്കാർക്കെതിരെ പൊലീസ് കെസെടുത്തിട്ടുണ്ടെന്നും കേസ്സ് നടപടികളിൽ വീഴ്ചയുണ്ടായാൽ സിപിഎം ഇതിനെതിരെ ശക്തമായി രംഗത്തിറങ്ങുമെന്നും സിപിഎം കോതമംഗലം ഏര്യ സെക്രട്ടറി ആർ അനിൽക്കുമാർ കഴിഞ്ഞ ദിവസം മാധ്യമങ്ങൾക്കുമുമ്പിൽ വ്യക്തമാക്കിയിരുന്നു. വീട്ടിലെത്തിയ കുട്ടികൾ തിരികെ ബാലഭവനിലേയ്ക്ക് പോരാൻ വിസമ്മതിച്ചെന്നും തങ്ങൾ നിർബന്ധിച്ചു ചോദിച്ചപ്പോൾ വാർഡൻ തല്ലാറുണ്ടെന്ന് വ്യക്തമാക്കിയെന്നും മറ്റും ഏതാനും കുട്ടികളുടെ രക്ഷിതാക്കൾ കോതമംഗലം പൊലീസിൽ പരാതിയുമായി എത്തിയതോടെയാണ് പൊലീസ് ഈ സംഭവത്തിൽ കേസെടുത്ത് വാർഡനെ അറസ്റ്റുചെയ്തത്.

അടിമാലിക്ക് സമീപമുള്ള വിവിധ ഊരുകളിലെ കുട്ടികളുടെ രക്ഷിതാക്കളാണ് പരാതിയുമായി എത്തിയത്.ഇതുകൊണ്ട് തന്നെ പൊലീസ് നടപടികളും വേഗത്തിലായി. പുലർച്ചെ കാണാതായ 4 കുട്ടികളെ ഉച്ചയോടെ ബാലഭവന് സമീപം ആളൊഴിഞ്ഞ പുരയിടത്തിൽ നിന്നും കണ്ടെത്തിയെന്നും ഈ വിവരം ഉടൻ പൊലീസിൽ അറിയിച്ചിരുന്നെന്നും ബാലഭവന്റെ നടത്തിപ്പുചുമതലയുള്ള സേവ കിരൺ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് ഇ എൻ നാരായൺ നമ്പൂതിരി മറുനാടനോട് വ്യക്തമാക്കി. സംസ്ഥാന ശിശുക്ഷേമ സമിതി തങ്ങളുടെ ബാലഭവനിലേയ്ക്ക് കുട്ടികളെ കൈമാറാറുണ്ടെന്നും നിലവിലുള്ള എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് സ്ഥാപനം നടത്തുന്നതെന്നും ഇപ്പോൾ പുറത്തുവന്നിട്ടുള്ളത് വ്യാജ പ്രചരണങ്ങളാണെന്നും സത്യം ജനങ്ങളെ ബോദ്ധ്യപ്പെടുത്താൻ കഴിയുന്നതെല്ലാം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

നാളെ മുതൽ നൂറിലേറെ വരുന്ന അമ്മമാർ ചെറുസംഘങ്ങളായി തിരിഞ്ഞ് വീട് വീടാന്തിരം കയറി ഇറങ്ങി ബാലഭവലന്റെ പ്രവർത്തനങ്ങൾ വിശദീകരിക്കുന്നുണ്ടെന്നും അദ്ദേഹം തുടർന്നുപറഞ്ഞു. സംഘ് പരിവാർ സംഘടനകൾ ഒത്തുചേർന്ന് ബാലഭവന് വേണ്ടി വാർഡ് തല കമ്മറ്റികൾ സംഘടിപ്പിച്ച് സ്ഥാപനത്തിനെതിരെ നടക്കുന്ന അപവാത പ്രചരങ്ങൾ ചെറുക്കാനുള്ള നീക്കം ആരംഭിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP