Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202425Saturday

ആറ്റിങ്ങലിലെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവായ വ്യവസായി വോട്ടർമാരെ സ്വാധീനിക്കാൻ വീടുകൾ കയറിയിറങ്ങിയതടക്കം പല സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്; മദ്യവും പണവും അക്രമവുമായി യുഡിഎഫും ബിജെപിയും; തെരഞ്ഞെടുപ്പ് അട്ടിമറി ശ്രമത്തിൽ ജാഗ്രത വേണം: സിപിഎം

ആറ്റിങ്ങലിലെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവായ വ്യവസായി വോട്ടർമാരെ സ്വാധീനിക്കാൻ വീടുകൾ കയറിയിറങ്ങിയതടക്കം പല സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്; മദ്യവും പണവും അക്രമവുമായി യുഡിഎഫും ബിജെപിയും; തെരഞ്ഞെടുപ്പ് അട്ടിമറി ശ്രമത്തിൽ ജാഗ്രത വേണം: സിപിഎം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പരാജയം മണത്ത യുഡിഎഫും ബിജെപിയും മദ്യവും പണവും ഒഴുക്കിയും അക്രമം നടത്തിയും തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നടത്തുന്ന ശ്രമത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ്. ആറ്റിങ്ങലിലെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും പ്രമുഖ അബ്കാരിയുമായ വ്യവസായി വോട്ടർമാരെ സ്വാധീനിക്കാൻ വീടുകൾ കയറിയിറങ്ങിയതടക്കം പല സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

തെരഞ്ഞെടുപ്പ് പ്രചാരണം അവസാന മണിക്കൂറുകളിലേക്ക് കടക്കുമ്പോൾ എൽഡിഎഫ് തരംഗം ദൃശ്യമാണ്. പരാജയമുറപ്പിച്ച യുഡിഎഫും ബിജെപിയും തെറ്റിദ്ധാരണ പരത്തുന്ന വ്യാജ വീഡിയോ അടക്കം പ്രചരിപ്പിക്കുകയാണ്. കള്ളപ്രചാരണത്തിലൂടെ വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കത്തെ സമാധാനപൂർവം ചെറുക്കണം.

സമൂഹമാധ്യമങ്ങളിലൂടെ എൽഡിഎഫ് സ്ഥാനാർത്ഥികളെ അധിക്ഷേപിക്കാനും അശ്ലീലം പടർത്തി തെറ്റിദ്ധരിപ്പിക്കാനുമുള്ള നീക്കം യുഡിഎഫ് നേരത്തേ തുടങ്ങിയിരുന്നു. പ്രകോപനം സൃഷ്ടിച്ച് അക്രമത്തിനുള്ള ഗൂഢാലോചനയും നടത്തുന്നുണ്ട്. പ്രകോപനത്തിൽ വീഴാതെ വോട്ടെടുപ്പ് പൂർത്തിയാക്കാനും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് അനുകൂലമായ അവസാന വോട്ട് ഉറപ്പിക്കാനും പ്രവർത്തകർ ജാഗ്രത പുലർത്തണം.

കള്ളവോട്ടിനുള്ള ശ്രമത്തെയും തടയണം. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ലക്ഷക്കണക്കിനു രൂപയാണ് ബിജെപിയും യുഡിഎഫും സംഭരിച്ചത്. ശക്തമായ വർഗീയ പ്രചാരണങ്ങളും ഉയർന്നുവന്നേക്കും. പ്രധാനമന്ത്രിതന്നെ അതിന് നേതൃത്വം നൽകുകയാണ്. ഇത്തരം പ്രചാരണങ്ങളെയും ഇടപെടലുകളെയും ഉറച്ച മതനിരപേക്ഷ നിലപാടിൽനിന്ന് പ്രതിരോധിക്കണം. പണക്കൊഴുപ്പിലും വർഗീയ കള്ളപ്രചാരണങ്ങളിലും വീഴാതെ എൽഡിഎഫ് സ്ഥാനാർത്ഥികൾക്ക് ചരിത്രഭൂരിപക്ഷം നൽകാനുള്ള പ്രവർത്തനങ്ങളിൽ മുഴുകണമെന്നും സെക്രട്ടറിയറ്റ് പ്രസ്താവനയിൽ അറിയിച്ചു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP