Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തിരുവനന്തപുരത്ത് സിപിഎം - ബിജെപി സംഘർഷത്തിൽ പത്തോളം പേർക്ക് പരിക്ക്; സംഘർഷം തുടങ്ങിയത് ഡിവൈഎഫ്‌ഐ പതാക ആർഎസ്എസ് പ്രവർത്തകർ തകർത്തെന്ന ആരോപണത്തിൽ

തിരുവനന്തപുരത്ത് സിപിഎം - ബിജെപി സംഘർഷത്തിൽ പത്തോളം പേർക്ക് പരിക്ക്; സംഘർഷം തുടങ്ങിയത് ഡിവൈഎഫ്‌ഐ പതാക ആർഎസ്എസ് പ്രവർത്തകർ തകർത്തെന്ന ആരോപണത്തിൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: തിരുവനന്തപുരം മണികണ്‌ഠേശ്വരത്ത് സിപിഎം-ബിജെപി സംഘർഷം. സംഘർഷത്തിൽ പത്തോളം പേർക്ക് പരിക്കേറ്റു. ഡിവൈഎഫ്ഐ പതാക ദിനത്തോടനുബന്ധിച്ചാണ് സംഘർഷമുണ്ടായത്. ഇന്ന് രാവിലെ ഇവിടെ ഡിവൈഎഫ്ഐ പതാക ഉയർത്തിയിരുന്നു. ഇത് ആർ.എസ്.എസ് പ്രവർത്തകർ തകർത്തുവെന്ന് ഡിവൈഎഫ്ഐ ആരോപിക്കുന്നു. തുടർന്ന് പൊലീസിൽ പരാതി കൊടുക്കാൻ പോയ പ്രവർത്തകരെ മണികണ്‌ഠേശ്വരം ക്ഷേത്രത്തിന് മുന്നിൽ വച്ച് ആർ.എസ്.എസ്-ബിജെപി സംഘം ആക്രമിക്കുകയായിരുന്നുവെന്നാണ് ഡി.വൈ.എഫ്. ഐ പറയുന്നത്.

നേരത്തെ തന്നെ ബിജെപി-സിപിഎം തർക്കം നിലനിൽക്കുന്ന സ്ഥലമാണ് മണികണ്‌ഠേശ്വരം. സംഭവത്തിൽ പരിക്കേറ്റ ആറ് പേർ താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്. കൂടാതെ ഏഴ് പേർ ജനറലാശുപത്രിയിലും ചികിത്സ തേടി. സംഘർഷം തടയാനെത്തിയ പൊലീസുകാരിൽ ചിലർക്കും പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. കണ്ടാലറിയുന്ന ചിലരുടെ പേരിൽ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കനത്ത പൊലീസ് സന്നാഹം ഇവിടെ ഏർപ്പെടുത്തിയിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP