Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ശബരിമല വിധി: അവ്യക്തതകൾ പരിഹരിക്കാൻ സർക്കാർ മുൻകൈ എടുക്കണം; സുപ്രീം കോടതി അടുത്തിടെ പുറപ്പെടുവിച്ച വിധികളെ ഭരണഘടനയ്ക്ക് മുകളിൽ വിശ്വാസത്തെ പ്രതിഷ്ഠിക്കാനുള്ള ശ്രമമായി വ്യാഖ്യാനിക്കാൻ സാധ്യതയുള്ളതെന്നും സിപിഐ

ശബരിമല വിധി: അവ്യക്തതകൾ പരിഹരിക്കാൻ സർക്കാർ മുൻകൈ എടുക്കണം; സുപ്രീം കോടതി അടുത്തിടെ പുറപ്പെടുവിച്ച വിധികളെ ഭരണഘടനയ്ക്ക് മുകളിൽ വിശ്വാസത്തെ പ്രതിഷ്ഠിക്കാനുള്ള ശ്രമമായി വ്യാഖ്യാനിക്കാൻ സാധ്യതയുള്ളതെന്നും സിപിഐ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശബരിമല ക്ഷേത്ര പ്രവേശനം സംബന്ധിച്ച് സുപ്രീം കോടതി നവംബർ 14-ന് പുറപ്പെടുവിച്ച ഭൂരിപക്ഷ വിധിയുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന അവ്യക്തതകൾ പരിഹരിക്കാൻ സർക്കാർ മുൻകൈ എടുക്കണമെന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു. ഭരണഘടനയെ സുപ്രധാനമായി കണക്കാക്കുന്ന രാജ്യമാണ് നമ്മുടേത്. ഭരണഘടനാനുസൃതമായി കാര്യങ്ങൾ നടപ്പിലാക്കാൻ ബാധ്യതപ്പെട്ട സർക്കാരും അതെല്ലാം സസൂക്ഷ്മം പരിശോധിക്കാൻ ഉത്തരവാദപ്പെട്ട നീതിന്യായ സംവിധാനവുമാണ് ഇന്ത്യയ്ക്കുള്ളത്.
ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങൾ നിലനിർത്താൻ ബാധ്യതപ്പെട്ട ഏറ്റവും ഉയർന്ന സ്ഥാപനമാണ് സുപ്രീം കോടതി. എന്നാൽ സുപ്രീം കോടതി അടുത്തിടെ പുറപ്പെടുവിച്ച വിധികളെ ഭരണഘടനയ്ക്കു മുകളിൽ വിശ്വാസത്തെ പ്രതിഷ്ഠിക്കാനുള്ള ശ്രമമായി വ്യാഖ്യാനിക്കാൻ സാധ്യതയുള്ളതാണ്.

ഭരണഘടനയുടെ അന്ത:സത്ത ഉയർത്തിപ്പിടിച്ചുകൊണ്ടാണ് 2018 സെപ്റ്റംബർ 28-ന് സുപ്രീംകോടതി അഞ്ചംഗ ബഞ്ചിന്റെ വിധി. പുനഃപരിശോധനക്കായി സമർപ്പിച്ച ഹർജികളിന്മേൽ വ്യത്യസ്ത മത വിഭാഗങ്ങളുമായി ബന്ധപ്പെട്ടുള്ള ആചാരാനുഷ്ഠാനങ്ങളുമായി ഭരണഘടനയുടെ 24,26 വകുപ്പുകൾ പറയുന്ന മതസ്വാതന്ത്ര്യവുമായുള്ള പൊരുത്തക്കേടുകൾ പരിശോധിക്കുന്നതിനാണ് ഇപ്പോൾ 7 അംഗ ബഞ്ച് രൂപീകരണം വിധി ഉണ്ടായിരിക്കുന്നത്.

ഭരണഘടന മുന്നോട്ടുവെക്കുന്ന താൽപ്പര്യവും ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളും ലംഘിക്കപ്പെടാതെ സംരക്ഷിക്കാൻ ഏറ്റവും ബാധ്യതപ്പെട്ട സ്ഥാപനമാണ് സുപ്രീംകോടതി. ഇതിന് ഇടിവ് തട്ടാൻ പാടില്ലാത്തതാണ്. സുപ്രീംകോടതി പുറപ്പെടുവിക്കുന്ന ഉത്തരവുകൾ ഇന്ത്യയിലെവിടേയും ബാധകമാണെന്ന് ആർട്ടിക്കിൾ 141 ചൂണ്ടിക്കാട്ടി ജസ്റ്റിസ് നരിമാൻ പറഞ്ഞത് ശ്രദ്ധേയമാണ്. ഭരണഘടനയുടെ അടിസ്ഥാനത്തിൽ ജനാധിപത്യ ഭരണക്രമം നിലനിൽക്കുന്ന ഒരു രാജ്യത്ത് ശരിയായ രീതിയിൽ അതെല്ലാം നടപ്പിലാവുന്നു എന്ന് ഉറപ്പുവരുത്താൻ ഉത്തരവാദിത്വമുള്ള സുപ്രീം കോടതി പുറപ്പെടുവിക്കുന്ന ഉത്തരവുകൾ അവ്യക്തതയും ആശയക്കുഴപ്പവും ഇല്ലാത്തതായിരിക്കണം.
ശബരിമലയുമായി ബന്ധപ്പെട്ടുണ്ടായ വിധി നിയമവൃത്തങ്ങളിൽപോലും ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കുകയാണ്.

വ്യവസ്ഥാപിത മാർഗത്തിലൂടെ ആശയക്കുഴപ്പം പരിഹരിക്കാനും അതിനനുസരിച്ച് നടപടികൾ സ്വീകരിച്ച് മുന്നോട്ട് പോകുന്നതിനും സംസ്ഥാന സർക്കാർ അടിയന്തരമായി തയ്യാറാവണമെന്ന് എക്സിക്യൂട്ടീവ് പ്രമേയത്തിൽ പറഞ്ഞു. പി പി സുനീറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി കാനം രാജേന്ദ്രൻ, ദേശീയ കൺട്രോൾ കമ്മീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ, ദേശീയ എക്സിക്യൂട്ടീവ് അംഗം കെ ഇ ഇസ്മയിൽ എന്നിവർ സംബന്ധിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP