Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കെ.രാജുവിന്റെ വിവാദ ജർമൻ സന്ദർശനം: സിപിഐ അടിയന്തര എക്‌സിക്യൂട്ടീവ് യോഗം 28 ന്; കേരളം പ്രളയക്കെടുതിയെ നേരിടുമ്പോഴുള്ള മന്ത്രിയുടെ സന്ദർശനം അനൗചിത്യമെന്ന് പാർട്ടിയിൽ വിമർശനം

കെ.രാജുവിന്റെ വിവാദ ജർമൻ സന്ദർശനം: സിപിഐ അടിയന്തര എക്‌സിക്യൂട്ടീവ് യോഗം 28 ന്; കേരളം പ്രളയക്കെടുതിയെ നേരിടുമ്പോഴുള്ള മന്ത്രിയുടെ സന്ദർശനം അനൗചിത്യമെന്ന് പാർട്ടിയിൽ വിമർശനം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്രളയ ദുരന്തത്തിൽ കേരളം വലയുമ്പോൾ മന്ത്രി കെ. രാജുവിന്റെ വിവാദ ജർമൻ സന്ദർശനം സിപിഐ ചർച്ച ചെയ്യും. ഈ മാസം 28ന് ചേരുന്ന അടിയന്തര എക്‌സിക്യൂട്ടിവ് യോഗത്തിലാണ് രാജുവിന്റെ സന്ദർശനം ചർച്ച ചെയ്യുക. രാജുവിനെ മന്ത്രിസ്ഥാനത്ത് നിന്നും നീക്കുന്നത് ഉൾപ്പെടെ യോഗത്തിൽ ചർച്ചയാകുമെന്ന് സൂചന. കേരളം ദുരന്തമുഖത്ത് നിൽക്കുമ്പോൾ വിവേചന ബുദ്ധിയോടെ പ്രവർത്തിക്കാൻ മന്ത്രിക്ക് കഴിഞ്ഞില്ലെന്ന വിമർശനം സിപിഐ നേതൃത്വത്തിൽ ശക്തമാണ്.

കോട്ടയത്തിന്റെ ചുമത ദുരിതാശ്വാസ ചുമതലയുണ്ടായിരുന്ന രാജു ആ ചുമതല ഭക്ഷ്യമന്ത്രി പി.തിലോത്തമന് കൈമാറിയ ശേഷമാണ് ജർമ്മനിയിലേക്ക് പോയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവില്ലാതെയായിരുന്നു ഇത്. ഒരു മന്ത്രിയുടെ ചുമതല കൈമാറുമ്പോൾ പൊതുഭരണ വകുപ്പ് ഉത്തരവ് ഇറക്കണമെന്ന നിബന്ധനയും രാജു പാലിച്ചില്ല. ചുമതല കൈമാറുന്നതായി സ്വന്തം ലെറ്റർ പാഡിൽ എഴുതി രാജു മന്ത്രി തിലോത്തമന് കൈമാറുകയായിരുന്നു. മുഖ്യമന്ത്രിയുടെ അറിവോടെയാണ് തന്റെ ജർമൻ സന്ദർശനമെന്നാണ് മന്ത്രി പിന്നീട് വിശദീകരിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP