Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സിപിഐയുമായി ഭാവിയിൽ കൂട്ടുകൂടാൻ സാധിക്കുമെന്നാണ് പ്രതീക്ഷ; സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ; പിഎമ്മിനുണ്ടായ അധഃപതനത്തിൽ ഇടതുപക്ഷത്തെ നല്ല മനസുകൾ ആശങ്കയിലാണെന്നും കെപിസിസി അധ്യക്ഷൻ; സോഷ്യൽ മീഡിയയുടെ സാധ്യത കോൺഗ്രസ് നേതാക്കളെ വിമർശിക്കാനല്ല ഉപയോഗിക്കേണ്ടതെന്നും മുല്ലപ്പള്ളി

സിപിഐയുമായി ഭാവിയിൽ കൂട്ടുകൂടാൻ സാധിക്കുമെന്നാണ് പ്രതീക്ഷ; സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ; പിഎമ്മിനുണ്ടായ അധഃപതനത്തിൽ ഇടതുപക്ഷത്തെ നല്ല മനസുകൾ ആശങ്കയിലാണെന്നും കെപിസിസി അധ്യക്ഷൻ; സോഷ്യൽ മീഡിയയുടെ സാധ്യത കോൺഗ്രസ് നേതാക്കളെ വിമർശിക്കാനല്ല ഉപയോഗിക്കേണ്ടതെന്നും മുല്ലപ്പള്ളി

സ്വന്തം ലേഖകൻ

മലപ്പുറം: സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിച്ച് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. എല്ല് പൊട്ടിയോ ഇല്ലയോ എന്നതിനെക്കുറിച്ച് മാത്രം ചർച്ച ചെയ്യുന്ന പാർട്ടിയായി സിപിഎം മാറിയെന്നും മുല്ലപ്പള്ളി വിമർശിച്ചു. സിപിഐ ഞങ്ങൾക്കൊപ്പമുണ്ടായിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. അവർക്കൊപ്പം ഞങ്ങൾ ഭരിച്ച ഒരു കാലമുണ്ടായിരുന്നു. അതെല്ലാം മനസ്സിൽ വച്ചാണ് ഞാനിത് പറയുന്നത്. ഒരുപാട് നല്ല നേതാക്കളുള്ള പാർട്ടിയാണ് സിപിഐ. അവർക്ക് പ്രവർത്തിക്കാനുള്ള അവസരം യുഡിഎഫിൽ എന്നുമുണ്ട്. സിപിഎമ്മിനുണ്ടായ അധപതനത്തിൽ ഇടതുപക്ഷത്തെ നല്ല മനസുകൾ ആശങ്കയിലാണെന്നും മുല്ലപ്പള്ളി പറഞ്ഞു. മലപ്പുറം ഡിസിസി സംഘടിപ്പിച്ച ജില്ലാ നേതൃക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുല്ലപ്പള്ളി.

പരസ്പരം പരദൂഷണം പറയുന്നവർക്കല്ല, പ്രവർത്തിക്കുന്നവർക്കായിരിക്കും ഇനി പാർട്ടിയിൽ സ്ഥാനമെന്ന് മുല്ലപ്പള്ളി പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ മാത്രം യുഡിഎഫ് പരാജയപ്പെട്ടു. കോൺഗ്രസിന് പറ്റിയ വീഴ്ചയാണ് ഇത്. കോൺഗ്രസിന്റെ പോഷക സംഘടനകൾ ഉപരിവിപ്ലമായി പ്രവർത്തിക്കുന്നവരായി മാറരുത്. ദേശീയ തലത്തിൽ ഇപ്പോൾ പാർട്ടിക്കുണ്ടായ തിരിച്ചടിയിൽ ഭയമില്ല. ഈ പരാജയം തത്കാലത്തേക്ക് മാത്രമാണ്. ഒന്നായി നിന്നാൽ ശക്തമായി തിരിച്ചു വരാനാകുമെന്നും മുല്ലപ്പള്ളി പ്രവർത്തകരെ ഓർമ്മിപ്പിച്ചു.

സോഷ്യൽ മീഡിയയുടെ സാധ്യത നന്നായി ഉപയോഗിക്കുകയാണ് വേണ്ടത്. വേറെ ഏതെങ്കിലും പാർട്ടിക്കാർ അവരുടെ നേതാവിനെ സോഷ്യൽ മീഡിയയിൽ വിമർശിക്കുന്നില്ല. കോൺഗ്രസ് നേതാക്കന്മാരെ പ്രവർത്തകർ സോഷ്യൽ മീഡിയയിൽ വിമർശിക്കാൻ നിന്നാൽ ഈ പാർട്ടി എവിടെയെത്തുമെന്ന് മുല്ലപ്പള്ളി ചോദിച്ചു.

ഫേസ്‌ബുക്കിലെ അപകീർത്തി നാടകത്തിൽ പാർട്ടിയിലെ നേതാക്കൾക്കും പങ്കുണ്ടെന്ന് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. നേതാക്കന്മാരെ വിമർശിക്കാൻ ഇന്റേർണൽ സംവിധാനം ഉപയോഗിക്കുക. ഇരുതല മൂർച്ചയുള്ള വാളാണ്‌സോഷ്യൽ മീഡിയ ചിന്തിച്ച് ഉപയോഗിച്ചില്ലെങ്കിൽ കൈ മുറിയുമെന്നും മുല്ലപ്പള്ളി പ്രവർത്തകർക്ക് മുന്നറിയിപ്പ് നൽകുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP