Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സിപിഐ നേതാവും ജനയുഗം മുൻ ജനറൽ മാനേജരുമായ യു സുരേഷ് അന്തരിച്ചു; സിപിഐ. സംസ്ഥാന സോഷ്യൽ മീഡിയ ഡിപ്പാർട്ടുമെന്റ് കമ്മിറ്റി അംഗവും സി അച്യുതമേനോൻ ഫൗണ്ടേഷൻ ഗവേണിങ് ബോഡി അംഗവുമായി സേവനമനുഷ്ഠിച്ചു

സിപിഐ നേതാവും ജനയുഗം മുൻ ജനറൽ മാനേജരുമായ യു സുരേഷ് അന്തരിച്ചു; സിപിഐ. സംസ്ഥാന സോഷ്യൽ മീഡിയ ഡിപ്പാർട്ടുമെന്റ് കമ്മിറ്റി അംഗവും സി അച്യുതമേനോൻ ഫൗണ്ടേഷൻ ഗവേണിങ് ബോഡി അംഗവുമായി സേവനമനുഷ്ഠിച്ചു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിപിഐ. നേതാവ് യു. സുരേഷ്(60) അന്തരിച്ചു. സിപിഐ. സംസ്ഥാന സോഷ്യൽ മീഡിയ ഡിപ്പാർട്ടുമെന്റ് കമ്മിറ്റി അംഗവും സി അച്യുതമേനോൻ ഫൗണ്ടേഷൻ ഗവേണിങ് ബോഡി അംഗവും മുൻ പി.എസ്.സി. അംഗവുമായിരുന്നു. ജനയുഗം മുൻ ജനറൽ മാനേജരായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

എസ്‌ബിറ്റിയിൽ മാനേജർ പദവിയിൽ ഇരിക്കെയാണ് യു സുരേഷ് ജനയുഗത്തിൽ എത്തിയത്. പിന്നീട് പിഎസ്‌സി അംഗമായി. ആനുകാലികങ്ങളിൽ ലേഖനങ്ങൾ എഴുതാറുണ്ട്. പ്രമുഖ കമ്യൂണിസ്റ്റ് നേതാവായിരുന്ന പി.ടി. ഭാസ്‌കര പണിക്കരുടേയും ജാനകി പണിക്കരുടേയും മകനാണ്. മാതാവിന്റെ 84-ാം പിറന്നാൾ ചടങ്ങുകൾ നടക്കവെ കുഴഞ്ഞുവീണ സുരേഷിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബാങ്ക് ജീവനക്കാരിയായ ശ്രീദേവിയാണ് ഭാര്യ. മക്കൾ: ഗായത്രി, ഗാഥ. മരുമക്കൾ: മഹേഷ്, കേശവ്‌രാജ് നായർ. സംസ്‌കാരം ഞായറാഴ്ച ഉച്ചക്ക് 12.30-ന് തിരുവനന്തപുരത്ത് ശാന്തി കവാടത്തിൽ നടക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP