Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സഖാക്കളെ പൊലീസ് മർദ്ദിച്ചപ്പോൾ പാർട്ടി സെക്രട്ടറിയെ പിടിച്ചുലച്ചത് മറ്റെന്തൊക്കെയോ വികാരം; തനിക്കെതിരെ പോസ്റ്റർ ഒട്ടിക്കാൻ കാനം തന്നെ ആളെ നിയോഗിച്ചെന്ന മാധ്യമ വാർത്തകളെ അവിശ്വസിക്കാൻ കാരണം കണ്ടെത്തണം; പുറത്തുവരുന്നത് വിഭാഗിയത എന്ന കാൻസർ എന്നും ആലപ്പുഴയിലെ നേതാക്കൾ; സ്വയം വിമർശനം പാരമ്യതയിലെത്തിയതോടെ പോസ്റ്റർ വിവാദത്തിൽ അന്വേഷണ കമ്മീഷനെ വെച്ച് ആലപ്പുഴ ജില്ലാ കമ്മിറ്റി

സഖാക്കളെ പൊലീസ് മർദ്ദിച്ചപ്പോൾ പാർട്ടി സെക്രട്ടറിയെ പിടിച്ചുലച്ചത് മറ്റെന്തൊക്കെയോ വികാരം; തനിക്കെതിരെ പോസ്റ്റർ ഒട്ടിക്കാൻ കാനം തന്നെ ആളെ നിയോഗിച്ചെന്ന മാധ്യമ വാർത്തകളെ അവിശ്വസിക്കാൻ കാരണം കണ്ടെത്തണം; പുറത്തുവരുന്നത് വിഭാഗിയത എന്ന കാൻസർ എന്നും ആലപ്പുഴയിലെ നേതാക്കൾ; സ്വയം വിമർശനം പാരമ്യതയിലെത്തിയതോടെ പോസ്റ്റർ വിവാദത്തിൽ അന്വേഷണ കമ്മീഷനെ വെച്ച് ആലപ്പുഴ ജില്ലാ കമ്മിറ്റി

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: വിഭാഗീയതയ്ക്ക പാർട്ടി സെക്രട്ടറി തന്നെ നേതൃത്വം നൽകുന്നു എന്ന വിമർശനവുമായി സിപിഐ ആലപ്പുഴ ജില്ലാ കമ്മിറ്റി. കൊച്ചിയിലെ പൊലീസ് അതിക്രമത്തിൽ പാർട്ടി പ്രവർത്തകരുടെ വികാരത്തേക്കാൾ മറ്റെന്തൊക്കെയോ ആണ് സംസ്ഥാന സെക്രട്ടറിയെ പിടിച്ചുലച്ചതെന്ന് പല നേതാക്കളും തുറന്നടിച്ചു. പോസ്റ്റർ ഒട്ടിച്ച നേതാക്കൾക്കെതിരെ കേസ് കൊടുത്തത് അനാവശ്യമായി എന്നും നേതാക്കൾ കുറ്റപ്പെടുത്തി.

സംസ്ഥാന സെക്രട്ടറിക്കെതിരെ പോസ്റ്റർ ഒട്ടിക്കാൻ സെക്രട്ടറി തന്നെ ആളെ നിയോഗിച്ചു എന്ന മാധ്യമ വാർത്തകളെ അവിശ്വസിക്കാൻ എന്തെങ്കിലും കാരണം കണ്ടെത്തണം എന്ന് ചിലർ പരിഹസിക്കുക കൂടി ചെയ്തതോടെ പോസ്റ്റർ വിവാദത്തിൽ അന്വേഷണ കമ്മീഷനെ വെക്കാൻ യോഗം തീരുമാനിക്കുകയായിരുന്നു.

പാർട്ടിയെ ബാധിച്ച വിഭാഗീയത എന്ന കാൻസറാണ് പോസ്റ്റർ വിവാദത്തോടെ പുറത്തുവന്നതെന്നും യോഗത്തിൽ ആത്മവിമർശനം ഉയർന്നു. ജില്ലാ എക്‌സിക്യൂട്ടീവിലും കൗൺസിലിലും ഒരേ വിമർശനമാണ് ഉണ്ടായത്. കാനത്തിനെതിരെ പോസ്റ്റർ പതിച്ചത് അന്വേഷിക്കാൻ പാർട്ടി കമ്മിഷനെ നിയോഗിച്ചു. ചന്ദ്രൻ ഉണ്ണിത്താൻ, എസ്. പ്രകാശ്, കെ.എസ്. രവി എന്നിവരാണ് അംഗങ്ങൾ. ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം.

അതേസമയം എൽദോ എബ്രഹാം എംഎൽഎയ്ക്ക് പ്രതിഷേധ മാർച്ചിനിടെ മർദനമേറ്റതിൽ പൊലീസിനു വീഴ്ച പറ്റിയെന്ന് എറണാകുളം കലക്ടറുടെ റിപ്പോർട്ട് നൽകി. എംഎൽഎയ്ക്ക് മർദനമേറ്റ സാഹചര്യം ഒഴിവാക്കാൻ പൊലീസിനു കഴിഞ്ഞില്ല. കൈയ്ക്ക് പൊട്ടലുള്ളതായി വ്യക്തമാക്കുന്ന മൂവാറ്റുപുഴ ആശുപത്രിയിലെ സിടി സ്‌കാൻ റിപ്പോർട്ട് എംഎൽഎ കലക്ടർക്ക് നൽകിയിരുന്നു. സി.ടി സ്‌കാൻ റിപ്പോർട്ട് ഉൾപ്പെടുത്തിയാണ് കലക്ടർ മുഖ്യമന്ത്രിക്ക് റിപ്പോർട്ട് കൈമാറിയത്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് വൈപ്പിൻ കോളജിലെ സംഘർഷത്തിൽ ഞാറയ്ക്കൽ സിഐയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് സിപിഐ കൊച്ചി ഡിഐജി ഓഫിസിലേക്ക് മാർച്ച് നടത്തിയത്. മാർച്ചിനു നേരേ പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ എൽദോ എബ്രഹാം എംഎൽഎ, എറണാകുളം ജില്ലാ സെക്രട്ടറി പി.രാജു തുടങ്ങിയവർക്കു സാരമായി പരുക്കേറ്റിരുന്നു. സംഭവത്തെത്തുടർന്നു സിപിഐയിൽ വൻ വിവാദം ഉരിത്തിരിഞ്ഞിരുന്നു. പൊലിസ് മർദ്ദിച്ചത് വീട്ടിൽ ചെന്നല്ലല്ലോ എന്ന സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രസ്താവന പാർട്ടിയിൽ കാനത്തിനൊപ്പം നിൽക്കുന്നവരുടെ പോലും എതിർപ്പിനിടയാക്കി. ഇതിനിടയിൽ ഇസ്മയിൽ പക്ഷത്തിനെ സമ്മർദ്ദത്തിനാക്കുന്നതിന് ആലപ്പുഴ ജില്ലയിലെ കാനം അനുകൂലികൾ കാനം രാജേന്ദ്രനെ പുറത്താക്കണം എന്ന പോസ്റ്റർ ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നിൽ പതിക്കുകയായിരുന്നു.

പൊലീസ് മർദ്ദനത്തെ അനുകൂലിച്ച് പാർട്ടിയിൽ നാറി നിന്ന കാനം രാജേന്ദ്രന് പോസ്റ്റർ പതിച്ചതിന് പിന്നിലുള്ള പങ്കും പുറത്ത് വന്നതോടെ ആകെ ഒറ്റപ്പെട്ടു. ഇതിനിടയിലാണ് പോസ്റ്റർ പതിച്ചതിന്റെ പേരിൽ മൂന്ന് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തത്. ഇതെല്ലാം പാർട്ടിക്ക് പൊതുസമൂഹത്തിന് മുന്നിൽ വലിയ അവമതിപ്പുണ്ടാക്കി എന്നാണ് പാർട്ടിയിലെ ഭൂരിപക്ഷം പ്രവർത്തകരും അണികളും ചൂണ്ടിക്കാട്ടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP