Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രാജേഷിന് വിനയായത് വിഭാഗീയതയും സിഐടിയുവും; പികെ ശശി വിവാദവും തിരിച്ചടിയായി; ആലത്തൂരിൽ ബിജുവെന്ന് കേട്ടപ്പോഴേ സിപിഎമ്മിൽ മുറുമുറുപ്പും; ബിജുവിന്റെ തോൽവിയിൽ വിജയരാഘവനും വലിയ റോൾ; രണ്ട് മണ്ഡലങ്ങളിലും ശബരിമലയും ചർച്ചയായി; ന്യൂനപക്ഷങ്ങൾക്കിടയിലെ അടിയൊഴുക്ക് തിരിച്ചറിഞ്ഞതുമില്ല; പാലക്കാടെയും ആലത്തൂരിലേയും തോൽവിക്ക് കാരണം കണ്ടെത്തി സിപിഐ

രാജേഷിന് വിനയായത് വിഭാഗീയതയും സിഐടിയുവും; പികെ ശശി വിവാദവും തിരിച്ചടിയായി; ആലത്തൂരിൽ ബിജുവെന്ന് കേട്ടപ്പോഴേ സിപിഎമ്മിൽ മുറുമുറുപ്പും; ബിജുവിന്റെ തോൽവിയിൽ വിജയരാഘവനും വലിയ റോൾ; രണ്ട് മണ്ഡലങ്ങളിലും ശബരിമലയും ചർച്ചയായി; ന്യൂനപക്ഷങ്ങൾക്കിടയിലെ അടിയൊഴുക്ക് തിരിച്ചറിഞ്ഞതുമില്ല; പാലക്കാടെയും ആലത്തൂരിലേയും തോൽവിക്ക് കാരണം കണ്ടെത്തി സിപിഐ

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: ലോക്‌സഭ തെര്‌ഞ്ഞെടുപ്പ് കഴിഞ്ഞ് മോദി സർക്കാർ വീണ്ടും അധികാരമേൽക്കുകയും ചെയ്തു. കേന്ദ്രത്തിൽ എന്തുകൊണ്ട തോറ്റെന്ന് കോൺഗ്രസും കേരളത്തിൽ എന്തുകൊണ്ട് തോറ്റെന്നുമുള്ള കോൺഗ്രസിന്റേയും സിപിഎമ്മിന്റേയും വിശകലനങ്ങളും പഠനവും തുടരുന്നു. സിപിഎമ്മിനേയും എൽഡിഎഫിനേയും ഏറ്റവും അധികം ചിന്തിപ്പിക്കുന്നത് പാലക്കാട് ആലത്തൂർ എന്നീ മണ്ഡലങ്ങളിലെ ഞെട്ടിക്കുന്ന തോൽവിയാണ്.

എന്നാൽ പാലക്കാട് ജില്ലയിലെ മണ്ഡലങ്ങളിലെ തോൽവിക്ക് കാരണം കണ്ടെത്തിയിരിക്കുകയാണ് ഇപ്പോൾ സിപിഐ ശബരിമലക്കൊപ്പം സിപിഎമ്മിലെ വിഭാഗീയതയും സിഐടിയുവിന്റെ പേരിലുള്ള നീക്കങ്ങളുമാണു കാരണമെന്നു സിപിഐ ജില്ലാകമ്മിറ്റിയുടെ തിരഞ്ഞെടുപ്പു വിലയിരുത്തൽ യോഗം കണ്ടെത്തിയിരിക്കുന്നത്.

പികെ ശശയുടെ പേര് പറയാതെയാണ് ജില്ലയിൽ നിന്നുള്ള എംഎൽഎ ഉൾപ്പെട്ട കേസ് എന്ന് പറഞ്ഞ് വിഭാഗീയതയെ കുറിച്ച് യോഗം വിലയിരുത്തലുകൾ നടത്തിയിരിക്കുന്നത. ആലത്തൂർ ലോകസഭാമണ്ഡലത്തിൽ പ്രധാനമായി ബാധിച്ചതു ശബരിമലയാണെന്ന വിലയിരുത്തലുമുണ്ട്.സിപിഎംസിപിഐ തർക്കം രൂക്ഷമായ മണ്ണാർക്കാടാണു യുഡിഎഫിന് കൂടുതൽ ലീഡ് ലഭിച്ചത്. യുഡിഎഫ് തരംഗം ഉണ്ടായ മുൻ തിരഞ്ഞെടുപ്പുകളിൽ ഇത്ര വോട്ടു മാറിയിട്ടില്ല.

മണ്ണാർകാട് മന്ത്രി എ.കെ.ബാലൻ ഉദ്ഘാടനം ചെയ്ത തിരഞ്ഞെടുപ്പു പ്രചാരണ ഒാഫിസ് ഉദ്ഘാടനത്തിനുശേഷം പ്രവർത്തിച്ചില്ലെന്നും സിപിഐ വിലയിരുത്തുന്നു.മണ്ഡലത്തിലെ ന്യൂനപക്ഷകേന്ദ്രങ്ങളിൽ സിപിഎമ്മിന്റെ പരമ്പരാഗത വോട്ടുകൾ വലിയതോതിൽ ചോർന്നത് അന്വേഷിക്കണം. മുതിർന്ന സിപിഐ നേതാക്കളായ കെ.ഇ.ഇസ്മായിൽ, വി.ചാമുണ്ണി, കെ.പി.രാജേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു വിലയിരുത്തൽ .മണ്ഡലത്തിൽ ന്യൂനപക്ഷവോട്ടിന്റെ ഏകീകരണം ഉണ്ടായി. അടിയൊഴുക്കു മനസിലാക്കാൻ എൽഡിഎഫിനായില്ല എന്നും യോഗം വിലയിരുത്തി.

ആലത്തൂരിൽ സ്ഥാനാർത്ഥി പി.കെ.ബിജുവാണെന്ന് അറിഞ്ഞമുതൽ സിപിഎമ്മിനുള്ളിൽ തന്നെ സ്ഥാനാർത്ഥിക്കെതിരെ മുറുമുറുപ്പുണ്ടായി. എൽഡിഎഫ് കൺവീനർ എ.വിജയരാഘവന്റെ പ്രസ്താവന യുഡിഎഫ് ഉപയോഗിച്ചു. ശബരിമല വിഷയമാണ് ഇവിടെ നിർണായകമായത്. രണ്ടിടത്തും അസംബ്ലിമണ്ഡലം തലത്തിൽ ഏകോപനമുണ്ടായെങ്കിലും മിക്ക ബൂത്തുകമ്മിറ്റികളിലും അതുണ്ടായില്ല.
ബൂത്തുകൺവെൻഷനുകൾ പൂർത്തിയായശേഷമാണ് ഘടകകക്ഷികൾ അറിഞ്ഞത്. ഘടകകക്ഷികളെ ഒരുമിച്ചുകൊണ്ടുപോകുന്നതിൽ സിപിഎമ്മിനു നേതൃത്വപരമായ പങ്ക് വഹിക്കാൻ കഴിഞ്ഞില്ലെന്നാണു വിമർശനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP