Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കർണാടകയിൽ സിപിഐ സംസ്ഥാന കമ്മറ്റി ഓഫീസിനു തീവെച്ചത് അജ്ഞാതർ; ബംഗളൂരുവിലെ മല്ലേശ്വരത്തിനു സമീപം വ്യാളികാവിൽ സ്ഥിതി ചെയ്യുന്ന സംസ്ഥാന കമ്മറ്റി ഓഫീസിനാണ് തീവെച്ചവരെ കണ്ടെത്താൻ പൊലീസ്; ഓഫീസിന്റെ ഒരു ഭാഗവും മുമ്പിൽ നിർത്തിയിട്ടിരുന്ന അഞ്ച് ബൈക്കുകളും കത്തിനശിച്ചുവെന്ന് സിപിഐ; അക്രമത്തിന് പിന്നിൽ ബിജെപിയെന്ന് ബിനോയ് വിശ്വം

സ്വന്തം ലേഖകൻ

ബംഗളൂരു: കർണാടകയിൽ സിപിഐ സംസ്ഥാന കമ്മറ്റി ഓഫീസിനു തീവെച്ചു. ബെംഗളൂരുവിലെ മല്ലേശ്വരത്തിനു സമീപം വ്യാളികാവിൽ സ്ഥിതി ചെയ്യുന്ന സംസ്ഥാന കമ്മറ്റി ഓഫീസിനാണ് തീവെച്ചത്. ആരാണ് ഇതിനു പിന്നിലെന്ന് വ്യക്തമായിട്ടില്ല. സിപിഐയുടെ പരാതിയന്മേൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇന്നലെ അർധരാത്രിയോടെയാണ് സംഭവം. ഓഫീസിന്റെ ഒരു ഭാഗവും മുമ്പിൽ നിർത്തിയിട്ടിരുന്ന അഞ്ച് ബൈക്കുകളും കത്തിനശിച്ചു. ഓഫീസിന് അകത്തുണ്ടായിരുന്ന സിപിഐ. പ്രവർത്തകരും പുറത്തുനിന്ന് ഓടിയെത്തിയവരും ചേർന്ന് തീയണയ്ക്കുകയായിരുന്നു. അതിനാൽ മറ്റ് ഭാഗങ്ങളിലേക്ക് തീ പടർന്നില്ല.

അതേസമയം ആക്രമണത്തിനു പിന്നിൽ ബിജെപിയാണെന്ന് ബിനോയ് വിശ്വം എംപി. ആരോപിച്ചു. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് സിപിഐ നടത്തിയ പ്രതിഷേധത്തോടുള്ള രാഷ്ട്രീയവൈര്യം തീർക്കലാണിതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP