Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മണ്ണിൽ നൂറ്‌മേനി വിജയതിളക്കവുമായി യുവകർഷകൻ; ക്ഷീരകർഷകനായും മത്സ്യകർഷകനായും വിജയത്തിളക്കം; മണ്ണിനെ പൊന്നാക്കിയ യുവകർഷകനാണ് നാട്ടിലെ താരം  

ശ്രീകുമാർ കല്ലിട്ടതിൽ

ലപ്പുഴ: മണ്ണിൽ നൂറ്‌മേനി വിജയതിളക്കവുമായി യുവകർഷകൻ. ഇത് സുരേഷ് പയ്യനല്ലൂർ ആലപ്പുഴ ജില്ലയിലെ നൂറനാട് പയ്യനല്ലൂർ സ്വദേശി വയസ്സ് 37.കാർഷിക വിപ്ലവ പോരാളി എല്ലാ അർത്ഥത്തിലും ഒപ്പം വ്യവസായം കൃഷി എന്ന് വേണ്ട കൈവെച്ച മേഖലയിൽ മികവ് തെളിയിച്ച് വേറിട്ട് നിൽക്കുകയാണ് ഈ യുവ കർഷകൻ. പാലമേൽ പഞ്ചായത്തിൽ ഒരു മാതൃകാ കർഷകൻ ആയി മാറി സുരേഷ് നാട്ടുകാർക്കും പ്രിയങ്കരനായി മാറി.

തൊട്ടതൊക്കെ പൊന്നാക്കിയ ഈ യുവാവ് കഷ്ടപ്പാടിലൂടെ തന്നെ മികവ് തെളിയിച്ചു കൊണ്ടിരിക്കുന്നു വ്യവസായത്തിൽ ഹോളോ ബ്രിക്‌സ് സിമന്റ് ബിസ്സിനസ്സ് ഒക്കെ ഉണ്ട് ഒരുപാട് പേർക്ക് ജോലി നല്കുന്നു.ഒപ്പം കൃഷിയിലും സജീവം. മിക്കവാറും കൃഷികൾ ഒക്കെ ഉണ്ട് വാഴ കപ്പ ചേന ചെമ്പ് തുടങ്ങിയവ കൂടാതെ വീട്ടുവളപ്പിൽ നിരവധി പച്ചക്കറികൃ ഷികൾ ഒപ്പം മീൻ വളർത്തൽ, പോത്ത് വളർത്തൽ പശു വളർത്തൽ എന്ന് വേണ്ട ഇതൊക്കെ ഫേസ്‌ബുക്കിൽ അപ്പപ്പോൾ ഫോട്ടോകൾ സുരേഷ് പോസ്റ്റ് ചെയ്യാറുണ്ട്.

നാടിനും ഒപ്പം ഉള്ള സുഹൃത്തുക്കൾക്കും ഒക്കെ മാതൃകയാണ് ഈ യുവാവ്.സുരേഷ് പറയുന്നു ഒരുപാട് പേർ തനിക്ക് സഹായിക്കാറുണ്ട് അവരുടെ ഒക്കെ സഹായം മറക്കാൻ കഴിയില്ല പലപ്പോഴും ജീവിതത്തിൽ കഷ്ടപ്പെടാൻ വിധിക്കപ്പെട്ടവൻ എന്ന് ചിന്ത ആരുന്നു. പക്ഷെ വിവാഹം കഴിഞ്ഞ ശേഷം കൃഷിയിൽ കൂടുതൽ ശ്രദ്ധിച്ചു.

മീൻവളർത്തൽ, പശുവളർത്തൽ ഒക്കെ തുടങ്ങി ആദായകരമാണ്ഈ കഷ്ടപെടലുകൾക്ക് കിട്ടുന്ന ഫലം നൽകുന്ന സന്തോഷം ഒന്ന് വേറെ തന്നെ എന്ന് സുരേഷ് പറയുന്നു ഒപ്പം ഭാര്യ സിൻസി എല്ലാ സഹായവുമായി ഉണ്ട്. ഒപ്പം ഹോളോബ്രിക്‌സ് നിർമ്മാണം ഉണ്ട് അതും ലാഭകരമായി കൊണ്ടുപോകുന്നു.

ആരെയും ഉപദ്രവിക്കാതെ നേടുന്ന നേട്ടങ്ങൾക്ക് സുഗന്ധം ഏറെ ഉണ്ട്.ഏത് കാര്യത്തിനും എപ്പോഴും വിളിപ്പുറത്തുള്ള സുരേഷ് നാട്ടുകാർക്കും പ്രീയങ്കരൻ ആണ് ഇടപഴകുന്നവരോട് ഇഷ്ടം സ്‌നേഹം ഏറെ ഉള്ളവൻ ആണ്. സുരേഷ് കേരളത്തിലെ എന്ന് മാത്രമല്ല ലോകത്തിലെ മുഴുവൻ മലയാളീസിനും ഇമ്മിണി വലിയ മാതൃകയാണ്. ഇങ്ങനെ സ്വന്തം കാലിൽ നിൽക്കാൻ നാട്ടിലെ ഓരോ ചെറുപ്പകാർക്കും കഴിയണം.

നിരവധി പ്രവാസികൾ ഇപ്പോൾ തിരികെ നാട്ടിൽ എത്തിത്തുടങ്ങി ഈ രീതിയിൽ മികച്ച വരുമാനം ഉണ്ടാക്കാവുന്ന കൃഷി വ്യവസായം ഒക്കെ നാട്ടിൽ നിങ്ങൾക്കും ചെയ്യാം പക്ഷെ നിച്ഛയദാർഢ്യം വേണം അതാണ് ഈ യുവാവ് തെളിയിക്കുന്നത്.

സിപിഎം സഹയാത്രികൻ ആയ സുരേഷ് പാർട്ടി പ്രവർത്തനത്തിൽ ഒക്കെ സജീവമാണ് എങ്കിലും കൃഷിയും വ്യവസായവും കഴിഞ്ഞുള്ള സമയം ദിവസവും നാടിനായും മാറ്റിവെച്ചു മുന്നോട്ട് കുതിക്കുന്ന ചെറുപ്പക്കാരൻ ആണ്. യുവതലമുറയ്ക്ക് അനുകരിക്കാവുന്നതാണ് ഈ ചെറുപ്പക്കാരന്റെ മണ്ണിന്റെ വിയർപ്പിന്റെ ഗന്ധമുള്ള ജീവിതം.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP