Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് സഹായ ഹസ്തവുമായി രാഹുൽ ​ഗാന്ധിയും; മലപ്പുറം ജില്ലയിലേക്ക് അനുവദിച്ച മാസ്‌കുകൾ, സാനിറ്റൈസറുകൾ, തെർമോ മീറ്ററുകൾ എന്നിവ എപി അനിൽ കുമാർ എംഎൽഎ ജില്ലാ കലക്ടർക്ക് കൈമാറി

കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് സഹായ ഹസ്തവുമായി രാഹുൽ ​ഗാന്ധിയും; മലപ്പുറം ജില്ലയിലേക്ക് അനുവദിച്ച മാസ്‌കുകൾ, സാനിറ്റൈസറുകൾ, തെർമോ മീറ്ററുകൾ എന്നിവ എപി അനിൽ കുമാർ എംഎൽഎ ജില്ലാ കലക്ടർക്ക് കൈമാറി

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ മലപ്പുറം ജില്ലയ്ക്ക് രാഹുൽ ഗാന്ധിയുടെ സഹായം. കൊവിഡ് 19 പ്രതിരോധ നടപടികളിൽ ഉപയോഗപ്പെടുത്തുന്നതിനായി രാഹുൽ ഗാന്ധി എംപിയുടെ നിർദ്ദേശ പ്രകാരം ജില്ലയിലേക്ക് അനുവദിച്ച മാസ്‌കുകൾ, സാനിറ്റൈസറുകൾ, തെർമോ മീറ്ററുകൾ എന്നിവ എപി അനിൽ കുമാർ എംഎൽഎ ജില്ലാ കലക്ടർ ജാഫർ മലികിന് കൈമാറി.

വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലേക്കാണ് രാഹുൽ ഗാന്ധി എം പി പ്രതിരോധ സാമഗ്രികൾ നൽകിയത്. ജില്ലയിൽ ആവശ്യാനുസരണം വിതരണം ചെയ്യുന്നതിനാണ് കലക്ടർമാർക്ക് സാമഗ്രികൾ എത്തിക്കുന്നതെന്ന് എംഎൽഎ പറഞ്ഞു. കൂടുതൽ എം പി ഫണ്ട് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ജില്ലയുടെ ആവശ്യത്തിന്മേൽ ഉടൻ മറുപടി നൽകുമെന്നും എംഎൽഎ പറഞ്ഞു. നേരത്തെ കൊവിഡ് 19 മുൻകൂട്ടി കണ്ടെത്താൻ സഹായിക്കുന്ന തെർമൽ സ്കാനറുകൾ വയനാട് മണ്ഡലത്തിൽ വിതരണം ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP