Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202031Saturday

കൊറോണയുടെ പശ്ചാത്തലത്തിൽ യാതൊരു സുരക്ഷയുമില്ലാതെ കൊച്ചിൻ റിഫൈനറിയിലെ നിർമ്മാണ തൊഴിലാളികൾ; വൈറസ് ബാധയെ പ്രതിരോധിക്കാൻ മാർഗങ്ങൾ ഒന്നുമില്ലാതെ തൊഴിൽ എടുക്കുന്നത് മൂവായിരത്തിലധികം പേർ; ബ്രേക്ക് ദ ചെയിൻ കാമ്പയിന്റെ ഭാഗമായി കൈകഴുകാൻ പോലുമുള്ള സൗകര്യങ്ങളില്ല; ഇന്നും എറണാകുളത്ത് മൂന്ന് പേർക്ക് കൊവിഡ്19 സ്ഥിരീകരിച്ചതോടെ വീടുകളിലേക്ക് മടങ്ങണമെന്ന ആവശ്യവുമായി തൊഴിലാളികൾ

കൊറോണയുടെ പശ്ചാത്തലത്തിൽ യാതൊരു സുരക്ഷയുമില്ലാതെ കൊച്ചിൻ റിഫൈനറിയിലെ നിർമ്മാണ തൊഴിലാളികൾ; വൈറസ് ബാധയെ പ്രതിരോധിക്കാൻ മാർഗങ്ങൾ ഒന്നുമില്ലാതെ തൊഴിൽ എടുക്കുന്നത് മൂവായിരത്തിലധികം പേർ; ബ്രേക്ക് ദ ചെയിൻ കാമ്പയിന്റെ ഭാഗമായി കൈകഴുകാൻ പോലുമുള്ള സൗകര്യങ്ങളില്ല; ഇന്നും എറണാകുളത്ത് മൂന്ന് പേർക്ക് കൊവിഡ്19 സ്ഥിരീകരിച്ചതോടെ വീടുകളിലേക്ക് മടങ്ങണമെന്ന ആവശ്യവുമായി തൊഴിലാളികൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സംസ്ഥാനത്തുകൊവിഡ് 19 പടർന്ന് പിടിക്കുമ്പോൾ സംസ്ഥാന സർക്കാരും ആരോഗ്യ വകുപ്പും നൽകുന്ന സുരക്ഷാ മുൻകരുതലുകൾ ഒന്നും പാലിക്കാതെ കൊച്ചിൻ റിഫൈനറി. റിഫൈനറിക്കുള്ളിൽ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളിൽ വൈറസ് വ്യാപനം തടയുന്നതിനാവശ്യമായ മുൻ കരുതലുകൾ ഒന്നും പാലിക്കുന്നില്ലെന്ന് തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നു. പഞ്ചിങ് ഓഴിവാക്കി എന്നത് മാത്രമാണ് ആകെയുള്ള സുരക്ഷാ മുൻകരുതൽ. കൈകൾ കഴുകുന്നതിനുള്ള ഹാൻഡ് വാഷോ സാനിറ്റൈസറോ ഇവിടെ ഒരുക്കിയിട്ടില്ല.

എഞ്ചിനിയേഴ്‌സ് ഇന്ത്യാ ലിമിറ്റഡ്, പെട്രോപാക് തുടങ്ങിയ കമ്പനികളാണ് ഇവിടെ വിവിധ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്. മൂവായിരത്തിലധികം ആളുകളാണ് ഇവിടെ ജോലി ചെയ്യുന്നത്. ഏറെയും ഇതരസംസ്ഥാന തൊഴിലാളികളും. പണി നിർത്തിവെക്കാൻ കോൺട്രാക്ടർമാർ തയ്യാറാണെങ്കിലും ഭാരത് പെട്രോളിയം കോർപ്പറേഷൻ സമ്മതിക്കുന്നില്ല എന്നാണ് തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നത്. കൊറോണ വൈറസ് ബാധ പടരുന്ന പശ്ചാത്തലത്തിൽ ഭീതിയിലാണ് തൊഴിലാളികളും എഞ്ചിനീയർമാരും ഉൾപ്പെടെയുള്ളവർ.

കൊച്ചി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായാണ് തൊഴിലാളികൾ താമസിക്കുന്നത്. പൊതു ഗതാഗാത സംവിധാനം ഉപയോഗിക്കുന്നതും ലേബർ ക്യാമ്പുകളിൽ താമസിക്കുന്നതും കൊറോണ പടരുന്നതിന് കാരണമാകുമോ എന്ന ഭീതിയിലാണ് ഇവർ. സ്വന്തം വീടുകളിലേക്ക് സുരക്ഷിതരായി മടങ്ങാൻ കഴിയാത്തതിന്റെ ആശങ്കയും ഇവർ പങ്കുവെക്കുന്നു.

സംസ്ഥാനം ഒട്ടാകെ ബ്രേക്ക് ദ ചെയിൻ കാമ്പയിനിലൂടെ കൊറോണ വൈറസ് വ്യാപനം തടയാനുള്ള അതിശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുമ്പോഴാണ് എല്ലാ പരിശ്രമങ്ങൾക്കും തുരങ്കം വെക്കുന്ന തരത്തിൽ കൊച്ചിൻ റിഫൈനറി പെരുമാറുന്നത്. വൈറസ് പ്രതിരോധ പ്രവർത്തനങ്ങളെ പരാജയപ്പെടുത്തുന്ന ചില കൂട്ടരെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പോലും ഇന്ന് സൂചിപ്പിച്ചിരുന്നു. ഇന്ന് കൊച്ചിയിൽ മൂന്ന് കൊറോണ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇവർ വിദേശത്ത് നിന്നും മടങ്ങിയെത്തിയവരാണ്.

ഭീതിയിലായ തൊഴിലാളികൾ ആരോഗ്യമന്ത്രി ഈ വിഷയത്തിൽ ഇടപെടണം എന്നാണ് ആവശ്യപ്പെടുന്നത്. തങ്ങളുടെ നിസ്സഹായാവസ്ഥ അവർ മന്ത്രിയുടെ ഫേസ്‌ബുക്കിലേക്ക് മെസേജായി അയച്ചിരിക്കുകയാണ്. എത്രയും വേഗം സർക്കാർ ഇടപെടൽ ഉണ്ടാകും എന്നും തങ്ങൾക്കും സുരക്ഷയൊരുക്കും എന്നുമാണ് ഇവർ പ്രതീക്ഷിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP